Kerala

ആലപ്പുഴ കൊച്ചി പ്രദേശങ്ങളിൽ തീരദേശവാസികൾക്ക് അടിയന്തിര പരിരക്ഷ നൽകണം; ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിൽ

എന്തുവില കൊടുത്തും ജനത്തിന്റെ ജീവനും സ്വത്തും സംരക്ഷിക്കപ്പെടണമെന്ന് അധികാരികളോട് ബിഷപ്പ് ആവശ്യപ്പെട്ടു...

ജോസ് മാർട്ടിൻ

ആലപ്പുഴ/കൊച്ചി: ആലപ്പുഴ, കൊച്ചി പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്ന തീരദേശവാസികൾക്ക് അടിയന്തിര പരിരക്ഷ നൽകണമെന്ന് ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ. ആലപ്പുഴ മുതൽ കണ്ടക്കടവരെയുള്ള തിരദേശ ഗ്രാമങ്ങൾ കടലുകയറ്റ പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കുകയായിരുന്നു ബിഷപ്പ്.

ഒറ്റമശ്ശേരിയയിൽ ആലപ്പുഴ എം.പി.ആരിഫ്, ചേർത്തല എം.എൽ.എ. പി.പ്രസാദ്, ജില്ലാ കളക്ടർ, ദുരന്തനിവാരണ ചുമതലയുള്ള ഡപ്യൂട്ടി കളക്ടർ, റവന്യൂ ഉദ്യേഗസ്ഥർ, പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ, ഇടവ വികാരി, ജനപ്രതിനിധികൾ തുടങ്ങിയവരുമായി നടത്തിയ വിലയിരുത്തലിനു ശേഷം എന്തുവില കൊടുത്തും ജനത്തിന്റെ ജീവനും സ്വത്തും സംരക്ഷിക്കപ്പെടണമെന്ന് അധികാരികളോട് ബിഷപ്പ് ആവശ്യപ്പെട്ടു. കൂടാതെ, താൻ നേരിൽക്കണ്ട തീരത്തിന്റെ ദുരിതമറിയിച്ച്, അതീവ ഗൗരവത്തോടെ അടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയോടും ബിഷപ്പ് ആവശ്യപ്പെട്ടിണ്ട്.

അതേസമയം, തീരദേശ ഗ്രാമങ്ങൾ മുഴുവൻ സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും ചെല്ലാനം, മറുവക്കാട്, സൗദി പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ സാധ്യമല്ലാത്ത സാഹചര്യമായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ, കെ.എൽ.സി.എ. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ലിറ്റർജി കമ്മീഷൻ ഡയറക്ടർ ഫാ.ഫ്രാൻസീസ് കൊടിയനാടും, രൂപതയിലെ മറ്റു വൈദീകരും പിതാവിനോടൊപ്പം ഉണ്ടായിരുന്നു.

വൈദികരോടും സന്യസ്തരോടും വിശ്വാസ സമൂഹത്തോടും തീരദേശത്തെ സമർപ്പിച്ച് ശക്തമായി പ്രാർത്ഥിക്കാൻ പിതാവ് ആഹ്വാനം ചെയ്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker