Kerala

ആലപ്പുഴയുടെ സ്വന്തം ഇടയന്‍ ബിഷപ്പ്.ഡോ.സ്റ്റീഫന്‍ അത്തിപൊഴിയില്‍ 75-ന്റെ നിറവില്‍ ആലപ്പുഴ പൗരാവലിയുടെ ആദരം

2001 ഫെബ്രുവരി 11-ന് ആലപ്പുഴ രൂപതയുടെ മൂന്നാമത് മെത്രാനായി നിയമിതനായി

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴയുടെ സ്വന്തം ഇടയൻ ഡോ.സ്റ്റീഫന്‍ അത്തിപൊഴിയില്‍ പിതാവ് 75-Ɔο ജന്മദിനത്തിന്റെ നിറവിലും പൗരോഹിത്യത്തിന്റെ 50-Ɔο വാർഷികത്തിലും എത്തിയതിന്റെ സന്തോഷത്തിൽ ആലപ്പുഴ പൗരാവലി ബിഷപ്പിന് സ്നേഹാദരം നൽകി. 11 ശനിയാഴ്ച്ച വൈകുന്നേരം ഏഴു മണിക്ക് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ മത-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കൾ ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു.

ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ ശ്രീ.തോമസ് അധ്യക്ഷനായ ചടങ്ങിൽ, ശ്രീ.കെ.സി.വേണുഗോപാൽ ഉത്ഘാടനവും, ആലപ്പുഴ പൗരാവലിക്ക് വേണ്ടി ബഹു.ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പുരസ്‌കാരവും ബഹു.ഭക്ഷ്യ-സിവിൽ സപ്ലൈ വകുപ്പ് മന്ത്രി മംഗളപത്രവും സമർപ്പിച്ചു.

തുടർന്ന്, ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ അമരക്കാരനായ ബിഷപ്പ് സ്റ്റീഫന്‍ അത്തിപൊഴിയിലിന് വിവിധ രാഷ്ട്രീയ-സാംസ്ക്കാരിക-മത നേതാക്കൾ ആശംസകൾ അർപ്പിച്ചു. പിതാവ് ലാളിത്യത്തിന്റെ പ്രതീകമാണെന്നും, പാവപ്പെട്ടവരുടെ പടനായനാണെന്നും, ചിലർ ഉദാഹരണങ്ങളിലൂടെ വിവരിച്ചപ്പോൾ, സുനാമിയെ തുടർന്ന് ആലപ്പുഴയിൽ നടത്തിയ സമരത്തിലെ നേതൃത്വവും ഓർത്തെടുക്കാൻ ആശംസകൾ അർപ്പിച്ചവർ മറന്നില്ല.

സ്റ്റീഫൻ പിതാവും താനുമായുള്ള ആദ്യ കൂടികാഴ്ച്ച താൻ വൈദീക വിദ്യാർത്ഥി ആയിരുന്നപ്പോഴായിരുന്നുവെന്നും, ഒരു സ്കൂളിൽവച്ച് താൻ ആ സ്കൂളിലെ വിദ്യാർത്ഥിയാണെന്ന് പിതാവ് തെറ്റിദ്ധരിച്ചതും, പിതാവിന്റെ കയ്യിൽ നിന്നും ചൂരൽകൊണ്ടുള്ള അടികിട്ടിയതും, ആലപ്പുഴ രൂപതാ സഹായ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിൽ പങ്കുവെച്ചു. ഒരു രൂപാ പോലും പോക്കറ്റിൽ ഇല്ലാതെ ഇത്രയും സന്തോഷവാനായി കാണുന്ന പിതാവിനോട് തനിക്ക് അസൂയയാണെന്നും, സഹവികാരിയായി തന്റെ തുടക്കം തന്നെയും സ്റ്റീഫൻ പിതാവിന്റെ ശിക്ഷണത്തിൽ ആയിരുന്നെന്നും സഹായമെത്രാൻ പറഞ്ഞു.

മാറി മാറി വരുന്ന സർക്കാരുകൾ തീരദേശത്തിന്റെ വികസനനത്തിനായി കാര്യക്ഷമായി പ്രവർത്തിക്കുനില്ല എന്ന ആശങ്ക സ്റ്റീഫൻ പിതാവ് തന്റെ മറുപടി പ്രസംഗത്തിൽ ജനപ്രതിനിധികളെ അറിയിച്ചു.

ചേന്നവേലി പെരുന്നേർമംഗലം ഇടവകയിൽ അത്തിപ്പൊഴിയിൽ ഔസേപ്പിന്റെയും ബ്രിജിറ്റയുടെയും മകനായി 1944 മെയ് 18-നായിരുന്നു ബിഷപ്പ് സ്റ്റീഫന്‍ അത്തിപൊഴിയിലിന്റെ ജനനം. 1969 ഒക്ടോബർ 5-ന് മൈക്കിൾ ആറാട്ടുകുളത്തിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി 11-ന് ആലപ്പുഴ രൂപതയുടെ മൂന്നാമത് മെത്രാനായി നിയമിതനായി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker