Kerala

ആലപ്പുഴയിൽ മത്സ്യബന്ധന ഹാർബറിന്റെ അഭാവം നാശനഷ്ടങ്ങളുടെ ആക്കം കൂട്ടി; യുവജ്യോതി കെ.സി.വൈ.എം.

മൽസ്യബന്ധ യന്ത്രങ്ങൾക്ക് ഉണ്ടായ നാശനഷ്ടത്തിന് പൂർണ്ണമായ നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കണമെന്ന് കെ.സി.വൈ.എം...

ജോസ് മാർട്ടിൻ

ആലപ്പുഴ: അപ്രതീക്ഷിത കടലാക്രമണത്തിൽ ജില്ലയിലെ ലക്ഷങ്ങൾ വിലവരുന്ന മത്സ്യബന്ധന യാനങ്ങൾ തകർന്നതിന് മാറി മാറി ഭരിച്ച സർക്കാരുകൾ ഉത്തരവാദികളാണെന്ന് യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപതാ പ്രസിഡന്റ് എം.ജെ.ഇമ്മാനുവൽ ആരോപിച്ചു. ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് സുരക്ഷിതമായ ഹാർബർ. എന്നാൽ, മാറി മാറി വരുന്ന ഭരണകൂടങ്ങൾ തികച്ചും അവഗണനാപരമായ നിലപാടുകളാണ് ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഈ അലംഭാവം മൂലം മൽസ്യബന്ധ യന്ത്രങ്ങൾക്ക് ഉണ്ടായ നാശനഷ്ടത്തിന് പൂർണ്ണമായ നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കണമെന്ന് യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപത ആവശ്യപ്പെട്ടു.

ഹാർബർ ഇല്ലാത്തത് മൂലം തീരത്ത് അത്യാഹിതങ്ങൾ സംഭവിച്ചാൽ ജില്ലയിൽ അനുവദിച്ചിരിക്കുന്ന കോസ്റ്റൽ പോലീസ് ബോട്ട് പോലും സമയബന്ധിതമായി എത്തിക്കുവാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിർമ്മാണം മുടങ്ങിക്കിടക്കുന്ന അർത്തുങ്കൽ ഹാർബർ എത്രയും പെട്ടന്ന് പൂർത്തിയാക്കി, ഉപയോഗ സജമാക്കുകയാണ് വേണ്ടതെന്നും രൂപത ഡയറക്ടർ ഫാ.ജൂഡോ മൂപ്പശ്ശേരി, അഡ്രിൻ ജോസഫ്, കെവിൻ ജൂഡ്, മേരി അനില, കിരൺ ആൽബിൻ, വർഗ്ഗീസ് ജെയിംസ്, അമല ഔസേഫ് എന്നിവർ ആവശ്യപ്പെട്ടു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker