Kerala

ആദിവാസി യുവാവിന്റെ മരണം അപലപനീയം; കെ. സി. വൈ. എം.

ആദിവാസി യുവാവിന്റെ മരണം അപലപനീയം; കെ. സി. വൈ. എം.

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ കൊലപാതകം സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും തീർത്തും എതിർക്കപ്പെടേണ്ടതാണെന്നും കെ.സി.വൈ.എം. സംസ്‌ഥാന സമിതി.

ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളെപ്പോലും പിന്നിലാക്കുന്ന രീതിയിൽ കേരളത്തിൽ ഇത്തരം ക്രൂരതകൾ നടക്കുന്നത്‌ പരിഷ്‌കൃത സമൂഹമായ കേരളത്തിന്‌ അപമാനകരമാണെന്ന്‌ സംസ്‌ഥാന സമിതി കുറ്റപ്പെടുത്തി. ഈ ക്രൂരകൃത്യത്തിൽ പങ്കെടുത്ത മുഴുവൻ പ്രതികളെയും നീതി പീഠത്തിന്‌ മുന്നിലെത്തിച്ച്‌ മാതൃകാ പരമായ ശിക്ഷ നൽകണമെന്നും കെ.സി.വൈ.എം. ആവശ്യപ്പെട്ടു. എന്തിന്റെ പേരിലായാലും ജീവന്റെ നേരെയുളള അതികൃമങ്ങൾ അംഗീകരിക്കാൻ കഴിയില്ല.

ആദിവാസി ക്ഷേമത്തിന്‌ വേണ്ടി കോടികൾ ചെലവഴിക്കുന്ന സർക്കാർ മനോരോഗിയായ ഒരു ആദിവാസിയെ ഏറ്റെടുക്കുന്നതിൽ കാണിച്ച പോരായ്‌മയാണ്‌ ആദിവാസിയായ മധുവിന്റെ കൊലപാതകത്തിലേക്ക്‌ നയിച്ചത്‌. സർക്കാർ സംവിധാനങ്ങൾ ഉണർന്ന്‌ പ്രവർത്തിച്ച്‌ ആദിവാസി സമൂഹത്തെ സംരക്ഷിക്കണമെന്നും കെ.സി.വൈ.എം. ആവശ്യപ്പെട്ടു. കേവലം രാഷ്‌ട്രീയ മുതലെടുപ്പിന്‌ വിഷയം കൊണ്ട്‌ പോകാതെ മാനുഷിക മൂല്ല്യങ്ങളുടെ തകർച്ചയെക്കുറിച്ചാണ്‌ നാം ചർച്ച ചെയ്യേണ്ടതെന്നും കെ.സി.വൈ.എം. സംസ്‌ഥാന സമിതി ആവശ്യപ്പെട്ടു.

പ്രതിഷേധയോഗത്തിൽ സംസ്‌ഥാന പ്രസിഡന്റ്‌ ഇമ്മാനുവൽ മൈക്കിൾ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ, കെ.സി.വൈ.എം. ഡയറക്‌ടർ ഡോ. മാത്യു ജേക്കബ്‌ തിരുവാലിൽ, സംസ്‌ഥാന ഭാരവാഹികളായ ആരതി റോബർട്ട്‌, ജോബി ജോൺ, സ്റ്റെഫി സ്റ്റാൻലി, ജോമോൾ ജോസ്‌, ലിജിൻ ശ്രാമ്പിക്കൽ, കിഷോർ പി, ടോം ചക്കാലക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker