ആഗമന കാലത്തെ ദിവ്യബലിയർപ്പണം കൂടുതൽ ഭക്തി നിർഭരമാക്കാൻ വ്യത്യസ്ത സംരംഭവുമായി ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ
ദിവ്യബലിയിൽ ദൈവജനത്തിന്റെ കൂടുതൽ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, സൗജന്യമായി...
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ സിംഹാസ ദേവാലയമായ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയം ആഗമന കാലത്തെ ദിവ്യബലിയർപ്പണം കൂടുതൽ ഭക്തി നിർഭരമാക്കാൻ ഇടവകാംഗങ്ങൾക്ക് ദിവ്യപൂജാക്രമ പുസ്തകം (റോമൻ മിസ്സാൽ) നൽകി വ്യത്യസ്തമാവുകയാണ്. ഇടവ വികാരി ഫാ.ജോസ് ലാട് കോയിൽപറമ്പിലാണ് ഈ പുതിയ ഉദ്യമത്തിന് പിന്നിൽ.
കോവിഡ് -19 പ്രോട്ടോകോൾ അനുസരിച്ച് ദേവാലയത്തിൽ പൊതുവായി വച്ചിരുന്ന പ്രാർത്ഥനാ പുസ്തകങ്ങൾ നീക്കംചെയ്യേണ്ടിവന്ന സാഹചര്യത്തിലാണ് ദൈവജനത്തിന് പ്രാർത്ഥനകൾ ഏറ്റു ചൊല്ലുവാനും, ദിവ്യബലിയിൽ ദൈവജനത്തിന്റെ കൂടുതൽ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും സൗജന്യമായി ദിവ്യപൂജാക്രമ പുസ്തകം നൽകിയത്.
തങ്ങൾക്ക് ലഭിച്ചിരിക്കുന്ന ദിവ്യപൂജാ പുസ്തകങ്ങൾ ഓരോ വിശ്വാസിയും ദിവ്യബലി അർപ്പിക്കാനായി ദേവാലയത്തിലേയ്ക്ക് വരുമ്പോൾ കൂടെ കരുത്തണമെന്നും ഇടവക വികാരി നിർദേശിച്ചിട്ടുണ്ട്.