ലാഹോർ: വർധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കെതിരേ പാക്കിസ്ഥാനിലെ ക്രൈസ്തവസമൂഹം ഏപ്രിൽ 29-ന് പ്രാർഥനാദിനമായി ആചരിച്ചു.
ലഹോർ അടക്കമുള്ള സ്ഥലങ്ങളിൽ ആയിരക്കണക്കിനു ക്രൈസ്തവർ ഒന്നിച്ചുചേർന്ന് ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രാർഥനാ കൂട്ടായ്മ നടന്ന ലാഹോറിലെ കത്തീഡ്രൽ അൾത്താരയിൽ മതനിന്ദാക്കുറ്റത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീവിയുടെ ചിത്രം പതിച്ചിരുന്നു.
പാക് കത്തോലിക്കാ മെത്രാൻസമിതിയുടെ കീഴിലുള്ള സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള ദേശീയ കമ്മീഷൻ(എൻ.സി.ജെ.പി.) ആണ് പ്രാർഥനാദിനത്തിന് ആഹ്വാനം ചെയ്തത്.
Related