World
അവര്‍ കൊല്ലപ്പെട്ടത് ക്രൈസ്തവരായതുകൊണ്ടു മാത്രം; ഫ്രാൻസിസ് പാപ്പാ
അവര്‍ കൊല്ലപ്പെട്ടത് ക്രൈസ്തവരായതുകൊണ്ടു മാത്രം; ഫ്രാൻസിസ് പാപ്പാ
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: രണ്ടും ദിവസം മുന്‍പ് (നവംബര്‍ 2, വെള്ളി) ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പാപ്പാ അതിയായ ദുഃഖം അറിയിക്കുകയും, ഇരകളായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്, ഞായറാഴ്ച, മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്ക് ഒത്തുകൂടിയവരോട് അഭ്യർത്ഥിക്കുകയും ചെയ്തു.
അവര്‍ കൊല്ലപ്പെട്ടത് ക്രൈസ്തവരായതുകൊണ്ടു മാത്രമാണെന്ന് പറഞ്ഞ പാപ്പാ, വേദനിക്കുന്ന കുടുംബങ്ങളെയും കോപ്റ്റിക് സമൂഹത്തെയും സമാശ്വസിപ്പിക്കണമേയെന്ന് പരിശുദ്ധ കന്യകാനാഥയോടു പ്രാര്‍ത്ഥിക്കാമെന്ന് ആഹ്വാനം ചെയ്തു കൊണ്ട്, ഒരു നിമിഷത്തെ മൗനപ്രാർഥനയ്ക്ക് ശേഷം, എല്ലാവരോടും ഒന്നിച്ച് “നന്മനിറഞ്ഞ മറിയമേ…,” എന്ന പ്രാര്‍ത്ഥന ഉരുവിട്ടു.