അവകാശങ്ങൾ നേടിയെടുക്കാൻ ന്യൂനപക്ഷങ്ങൾ ഒന്നിക്കണം: ഡോ. വർഗീസ് ചക്കാലയ്ക്കൽ
അവകാശങ്ങൾ നേടിയെടുക്കാൻ ന്യൂനപക്ഷങ്ങൾ ഒന്നിക്കണം: ഡോ. വർഗീസ് ചക്കാലയ്ക്കൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: അവകാശങ്ങൾ നേടിയെടുക്കുന്നതി
അൺഎയ്ഡഡ് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യം (അസ്മാക്ക്) മലബാർ റീജണൻ മീറ്റും വിദ്യാഭ്യാസ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾ ദു:ഖിക്കരുതെന്നും വേദനിക്കരുതെന്നും കരുതി ഭരണഘടന നൽകിയ ഏറ്റവും വലിയ അവകാശമാണ് ന്യൂനപക്ഷ അവകാശങ്ങൾ. ഈ അവകാശങ്ങൾ എടുത്തുകളഞ്ഞാൽ ന്യൂനപക്ഷങ്ങളും അവരുടെ സ്ഥാപനങ്ങളും ഒന്നുമല്ലാതായി തീരും. സമൂഹത്തിൽ വിഭാഗീയത ഉണ്ടാവാൻ പാടില്ല. ജാതിമത ഭേദമന്യേ എല്ലാവരേയും സ്നേഹിക്കുകയും സ്വീകരിക്കുകയുമാ
അസ്മാക്ക് സംസ്ഥാന പ്രസിഡന്റ് ഫാ.ഡോ. ജി. ഏബ്രഹാം തളോത്തിൽ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിൻഷ്യൽ ഫാ. തോമസ് തെക്കേൽ, അസ്മാക് ജനറൽ സെക്രട്ടറി ഫാ. ജോർജ് പുഞ്ചായിൽ, തലശേരി രൂപത അൺഎയിഡഡ് സ്കൂൾ കോ-ഓർഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ ചേമ്പ്കണ്ടത്തിൽ, കണ്ണൂർ രൂപതാ ചാൻസിലർ ഫാ. റോയ് നെടുന്താനം, അസ്മാക് ജില്ലാ കോ-ഓർഡിനേറ്റർ ഫാ. ജിൽസൺ ജോസഫ് തയ്യിൽ, ഓർഗനൈസിംഗ് സെക്രട്ടറി കെ.എം. മാത്യു, പ്രഫ. കെ.വി. തോമസ്കുട്ടി, ബ്രദർ ജോയ്, സിസ്റ്റർ റോസ്ലിൻ, സിസ്റ്റർ അർച്ചന എന്നിവർ പ്രസംഗിച്ചു.