പെറു: അഴിമതി സമൂഹത്തെ രോഗാതുരമാക്കുന്ന വൈറസ് ആണെന്ന് ഫ്രാൻസിസ് മാർപാപ്പ. അഴിമതി തടയാനാകും. അതിന് എല്ലാവരുടെയും ഭാഗത്തുനിന്ന് സഹകരണം ഉണ്ടാകണം. ലാറ്റിനമേരിക്കയിലെ പെറുവിൽ സന്ദർശനം നടത്തുന്ന മാർപാപ്പ നയതന്ത്ര പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.
പ്രസിഡന്റ് പെദ്രോ പാബ്ലോ കുച്സിൻസ്കിയും മാർപാപ്പയ്ക്കൊപ്പമുണ്ടായിരുന്നു. അടുത്തയിടെ അഴിമതി ആരോപണം നേരിട്ട പ്രസിഡന്റ് ഇംപീച്ച്മെന്റിന്റെ വക്കിലെത്തിയിരുന്നു.
വെള്ളിയാഴ്ച പെറുവിലെ ആമസോൺ വനമേഖല മാർപാപ്പ സന്ദർശിച്ചു. കച്ചവടതാൽര്യങ്ങളും ഉപഭോഗദുരയും ആമസോണിനെയും തദ്ദേശവാസികളെയും നശിപ്പിക്കാൻ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയുടെ മൊത്തം നിലനിൽപ്പിന് ഇത്തരം സ്വാഭാവിക ആവാസവ്യവസ്ഥകൾ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ഇന്നലെ പെറുവിലെ ട്രൂജിലോ നഗരപ്രാന്തത്തിലുള്ള ഹുവാൻചാകോ ടൗണിൽ മാർപാപ്പ ദിവ്യബലി അർപ്പിച്ചു.
Related