‘അലമായർ’ എന്നാൽ “ഭൂമിയുടെ കാവൽക്കാർ” എന്നാണ് അർത്ഥം; ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ
അടിച്ചേല്പിക്കപ്പെടുന്ന തീരദേശപരിപാലന നിയമത്തിൽ വീഴുന്നവരുമല്ല നമ്മൾ പക്ഷെ, ബോധമുള്ളവർ ആകണം...
ജോസ് മാർട്ടിൻ
ആലപ്പുഴ: ‘അലമായർ’ എന്നാൽ “ഭൂമിയുടെ കാവൽക്കാർ” എന്നാണ് അർത്ഥമെന്നും, അതിനാൽ നാം ഓരോരുത്തരും കെ.എൽ.സി.എ.യുടെ നേതൃത്വത്തിൽ ഭൂമിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആലപ്പുഴ രൂപതാ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിൽ. കെ.എൽ.സി.എ. (കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ) ആലപ്പുഴ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരവ് 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു പിതാവ്.
ഈ ലോകം മനുഷ്യവാസയോഗ്യമാക്കി മാറ്റി എടുക്കാൻ ശ്രമിക്കണം, തീരദേശപരിപാലന നിയമം രണ്ടുവശവും കണ്ടു തീരുമാനമെടുക്കുന്നവരാണ് നമ്മൾ, ഒരേസമയം നമുക്കിവിടെ താമസിക്കണം അതേസമയം തന്നെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പറ്റിയും ചിന്തിക്കണം. കടലും, കായലും തമ്മിലുള്ള ബന്ധത്തിൽ നിന്നാണ് നമ്മുടെ സംസ്‌കൃതി രൂപപ്പെട്ടിള്ളത്. വേലിയേറ്റവും വേലിയിറക്കവും എന്നത് ഭൂമിയുടെ തീരദേശവാസികളുടെ ജീവിതതാളത്തിൽ പെട്ടിട്ടുള്ളതാണ്. അവിടുന്ന് ഒളിച്ചോടപ്പെടുവാനുള്ളവരല്ല നമ്മളെന്ന് പിതാവ് ഓർമ്മിപ്പിച്ചു.
അതുപോലെതന്നെ, അടിച്ചേല്പിക്കപ്പെടുന്ന തീരദേശപരിപാലന നിയമത്തിൽ വീഴുന്നവരുമല്ല നമ്മൾ പക്ഷെ, ബോധമുള്ളവർ ആകണം. ഇതിനെ സംരക്ഷിക്കണം. ഇവിടെ നമുക്ക് താമസിക്കണം. ദേവാലയങ്ങളൊക്കെ പ്രകൃതിയുടെ കൂടാരം പോലെ ആയിതീരണം അതാണ് ദേവാലസങ്കല്പം. പ്രകൃതിയും, മനുഷ്യനും, ദൈവവും ഒന്നുചേരുന്ന പറുദീസയാണ് ദേവാലത്തിന്റെ പ്രതീകം. ദേവാലത്തിൽ പ്ലാസ്റ്റിക് വെക്കുന്നത് പാപമാണ്. പ്രകൃതിയെ മലിനപ്പെടുത്തുന്ന ഒന്നും നമ്മുടെ ഈ വിശുദ്ധ സ്ഥലങ്ങളിൽ അനുവദിക്കരുതെന്നും പിതാവ് ഉദ്‌ബോധിപ്പിച്ചു.
Congratulations to Most Rev. James Anaparampan for the enlightening exhortation to the Faithful. Please add the following:
a)
The Faithful as Dear Children of ‘ABBA’ are ‘not mere watchmen’ over the wealth of some Feudal Lords.
b)
The Faithful are the ‘True Heirs’ of the wealth.
c)
A ‘Sense of Ownership’ generates much more ‘Sense of Responsibility’ than the sense of mere watchmanship generates.
Rev. Fr. Thomas Arthasseril.