Parish

അറിവിന്റെ വാതിൽ തുറന്നു “ചലഞ്ച് 2018″മായി എൽ.സി.വൈ.എം.

അറിവിന്റെ വാതിൽ തുറന്നു "ചലഞ്ച് 2018"മായി എൽ.സി.വൈ.എം.

അർച്ചന കണ്ണറവിള

ആനപ്പാറ: വിശാലമായ അറിവിന്റെ ലോകത്തേയ്ക്ക് പൊതുജനങ്ങളെ കൈപിടിച്ചു നടത്തുക എന്ന ലക്ഷ്യവുമായി “ചലഞ്ച് 2018” സംഘടിപ്പിക്കുന്നു. ആനപ്പാറ വിശുദ്ധ കുരിശ് ദേവാലയത്തിലെ എൽ.സി.വൈ.എം. യൂണിറ്റിന്റെ നേതൃത്വത്തിലാണ് “ചലഞ്ച് 2018” എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

പ്രായ-ജാതി-മത ഭേദമെന്യേ ആർക്കും പങ്കെടുക്കാം. ക്വിസ് മത്സരം, സെൽഫി കോണ്ടസ്റ്റ്, സ്പോട് ഡാൻസ് കോമ്പെറ്റിഷൻ, ഷോർട്ട് ഫിലിം കോമ്പെറ്റിഷൻ എന്നിവ ആണ് മത്സര ഇനങ്ങൾ. പൊതു വിജ്ഞാനം, ബൈബിൾ, സഭ, കൂദാശകൾ, വിശുദ്ധർ എന്നീ വിഷയങ്ങൾ ആസ്പദമാക്കി ആനപ്പാറ ഇടവക വികാരി ഫാ. ഷാജി ഡി സാവിയോ ആണ് ക്വിസ് മത്സരത്തിന് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

വിജയികൾക്ക് ഒന്നാം സമ്മാനം 3501 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 2501 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി 1501 രൂപയും, ട്രോഫിയും നാലാം സമ്മാനം 1001 രൂപയും ട്രോഫിയും, അഞ്ചാം സമ്മാനം 751 രൂപയും ട്രോഫിയും ലഭിക്കും.

90% മുകളിൽ മാർക് ലഭിക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്. ചോദ്യങ്ങൾ 2018 ഒക്ടോബർ 7 ഞായർ മുതൽ അതാത് ഇടവകയിലെ എൽ.സി.വൈ.എം. പ്രസിഡന്റുമാരിൽ നിന്നോ ചലഞ്ച് പ്രോഗ്രാം ഏജന്റുമാരിൽനിന്നോ ലഭിക്കുന്നതാണ്.

ഉത്തരങ്ങൾ എഴുതിയ ബുക് ലെറ്റ് തിരികെ ഏല്പിക്കാനുള്ള അവസാന തീയതി 2018 നവംബർ 25 ആണ്. മത്സരത്തിൽ സംയോജിത മാറ്റങ്ങൾ വരുത്തുന്നതിനും അന്തിമമായ തീരുമാനം എടുക്കുന്നതിനും എൽ.സി.വൈ.എം. ആനപ്പാറ യൂണിറ്റിന് പരിപൂർണ്ണ അവകാശം ഉണ്ടായിരിക്കുമെന്ന് ആനപ്പറ ഇടവക വികാരി ഫാ. ഷാജി ഡി സാവിയോ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 9846322885, 8921905775, 9895309823, 8547448690

https://www.facebook.com/Challenge-2018-374544652887079/

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker