അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ തീര്‍ഥാടന തിരുനാള്‍ ഒരുക്കള്‍ തുടങ്ങി
അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ തീര്‍ഥാടന തിരുനാള്‍ ഒരുക്കള്‍ തുടങ്ങി
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപയുടെ ഭദ്രാസന ദേവാലയമായ അമലോതഭവമാതാ കത്തീഡ്രല്‍ ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 9 വരെയാണ് തിരുനാള്‍ ആഘോഷങ്ങള്‍.
കത്തോലക്കാ സഭ യുവജന വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ പരിശുദ്ധ മാതാവിന്‍റെ ചപ്രവുമായി യൂവതികള്‍ 5 കിലോമീറ്റര്‍ ദൂരം ചപ്രപ്രദക്ഷിണം നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.
തീര്‍ഥാടന തിരുനാളിന്‍റെ സുഗമായ നടത്തിപ്പിനായി തീര്‍ഥാടന കമ്മിറ്റി രൂപീകരിച്ചു. ഇടവക വികാരി മോണ്‍.വി.പി ജോസ് തീര്‍ത്ഥാടന കമ്മറ്റിയുടെ പ്രസിഡന്‍റായും സഹവികാരി ഫാ.റോഷന്‍ മൈക്കിള്‍ വൈസ് പ്രസിഡന്‍റായും തെരെഞ്ഞെടുക്കപ്പെട്ടു.
മറ്റ് കമ്മറ്റി അംഗങ്ങള്‍: ജനറല്‍ കണ്‍വീനര്‍ – ജെ.രാജേന്ദ്രന്‍,
ഫിനാന്‍സ് – ജസ്റ്റിന്‍ ക്ലീറ്റസ്,
ലിറ്റര്‍ജി – എവുലിന്‍ ഡിക്സണ്‍,
റിസപ്ഷന്‍ – സതീഷ് റസലയന്‍,
അലങ്കാരം – മിട്ടുരാജന്‍,
പ്രദക്ഷിണം – ശശികുമാര്‍,
സ്നേഹവിരുന്ന് – സനല്‍ പി .യൂ,
വോളന്‍റിയര്‍ – നെയ്യാറ്റിന്‍കര സേവ്യര്‍,
പ്രോഗ്രാം – ശ്രികലാ രാജേന്ദ്രന്‍,
പബ്ലിസിറ്റി – അനൂജ്ദാസ്,
ലൈറ്റ് & സൗണ്ട്സ് – സത്യദാസ്.
ഡിസംബര്‍ 9-ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെ തീര്‍ഥാടനത്തിന് സമാപനമാവും .