World

അബോർഷൻ നിറുത്തലാക്കുക എന്ന തന്റെ അവസാന ആഗ്രഹവുമായി ജെറമിയ തോമസ്

അബോർഷൻ നിറുത്തലാക്കുക എന്ന തന്റെ അവസാന ആഗ്രഹവുമായി ജെറമിയ തോമസ്

സ്വന്തം ലേഖകൻ

ടെക്‌സാസ് : അമേരിക്കയിലെ ടെക്‌സാസിൽ, മരണവുമായി മല്ലിടുന്ന 16 കാരൻ ജെറമിയ തോമസിന്റെ അവസാന ആഗ്രഹമാണ് അബോർഷൻ നിറുത്തലാക്കിയുള്ള നിയമനിർമ്മാണം നടത്തണമെന്നത്. “മേയ്ക്ക് എ വിഷ്” ഫൗണ്ടേഷൻ ഭാരവാഹികളുടെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു ജെറമിയ തോമസിന്റെ ഈ പ്രതികരണം.

ടെക്‌സാസ് മേഖലയിലെങ്കിലും അബോർഷനിലൂടെ കുഞ്ഞുങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണം എന്നുള്ള അവന്റെ ആഗ്രഹം, ടെക്‌സാസ് ഗവർണർ ഗ്രെഗ് അബോർട്ടിനെ “മേയ്ക്ക് എ വിഷ്” ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിക്കുകയും ചെയ്തു. തുടർന്ന്, ഈ കാര്യം തീർച്ചയായും പരിഗണിക്കുമെന്ന് “മേയ്ക് എ വിഷ്” ഫൌണ്ടേഷൻ വഴി അദ്ദേഹം ഉറപ്പുകൊടുത്തിട്ടുണ്ട്.

“സാത്താന് ബലിയർപ്പിക്കപ്പെടുന്ന സ്ഥലം” എന്നാണ് ജെറമിയ അബോർഷൻ ക്ലിനിക്കുകളെ വിശേഷിപ്പിച്ചിരുന്നത്. ആരോഗ്യവാനായിരുന്നപ്പോഴും, അസുഖം ഇത്രയും മൂർച്ഛിക്കുന്നതിന് മുൻപ് വരെയും അബോർഷൻ ക്ലിനിക്കുകൾക്ക് മുന്നിൽ അബോർഷനുവേണ്ടി വരുന്ന യുവതികളെ ബോധവത്കരിക്കാൻ ശ്രമിക്കുന്ന പതിവുണ്ടായിരുന്നു അവന്.

കായിക മേഖലയിൽ വളരെ താല്പര്യം കാണിച്ചിരുന്ന ജെറെമിയയിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. ഇപ്പോൾ അരയ്ക്കു താഴെ ബോൺ ക്യാൻസർ മൂലം തളർന്ന് വേദനയ്ക്കിടയിലും ഒരു സാമൂഹിക വിപത്തിനെ നേരിടുവാൻ സാധിക്കുന്ന തരത്തിലൊക്കെ പോരാടുകയാണവൻ. ഇന്നത്തെ യുവതലമുറയ്ക്ക് മാതൃകയാക്കാൻ, നൈമിഷിക സന്തോഷങ്ങളിൽ ജീവിക്കുന്നവരുടെ, മൂല്യങ്ങൾക്ക് ജീവിതത്തിൽ വിലകൊടുക്കാത്തവർക്ക്, വെല്ലുവിളിയാണ് ജെറമിയ തോമസിന്റെ ജീവിതവും, നിലപാടും.

തന്റെ മരണത്തിന് മുൻപ് തന്നെ ടെക്‌സാസ് മേഖലയിലെങ്കിലും അബോർഷൻ നിയമ ഭേതഗെതി എന്ന ആഗ്രഹം സാധിച്ചുകാണുവാനുള്ള പ്രാർത്ഥനയിലാണ് ജെറമിയ തോമസ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker