Kerala

അപവാദങ്ങൾ സത്യമായി അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളിലാണ് മാധ്യമങ്ങൾ; ബിഷപ്പ് ആന്റണി മുല്ലശ്ശേരി

അപവാദങ്ങൾ സത്യമായി അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളിലാണ് മാധ്യമങ്ങൾ; ബിഷപ്പ് ആന്റണി മുല്ലശ്ശേരി

അപവാദങ്ങൾ സത്യമായി അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളിലാണ് മാധ്യമങ്ങൾ; ബിഷപ്പ് ആന്റണി മുല്ലശ്ശേരി

സ്വന്തം ലേഖകൻ

ഭരണങ്ങാനം: അപവാദങ്ങൾ സത്യമായി അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളിലാണ് മാധ്യമങ്ങളെന്ന് കൊല്ലം ബിഷപ്പ് ഡോ. ആന്റണി മുല്ലശ്ശേരി. വിശുദ്ധ അൽഫോൻസാമ്മയുടെ തീർഥാടനത്തിൽ സംബന്ധിക്കുകയായിരുന്നു ബിഷപ്പ്.

ലോകം ഇന്ന് ദൈവവചനം കേൾക്കാനല്ല ശ്രമിക്കുന്നത്. മറിച്ച്, ലോകം ഇന്ന് “scope news കളുടെ പുറകെ”യാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അപവാദങ്ങൾ സത്യമായി അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളിലാണ് അവർ. അപവാദങ്ങളെ പത്ത് തവണ പറഞ്ഞ് സത്യമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് അവർ നടത്തുകയെന്ന് ശക്തമായി വിമർശിച്ചു.

ഫ്രാൻസിസ് പാപ്പായുടെ വാക്കുകളെ പലപ്പോഴും ആവർത്തിക്കുന്നതിന് ശ്രമിക്കുന്ന മാധ്യമങ്ങൾ, പാപ്പാ മാധ്യമങ്ങളെക്കുറിച്ച് പറഞ്ഞത് കേട്ടില്ല, കണ്ടില്ല എന്ന് നടിക്കുകയാണ്. പാപ്പാ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ‘ഗോസിപ്പ്, അപവാദം പറച്ചിൽ ചെയ്യരുത്, അത് വലിയ പാപമാണെന്ന് ‘. എന്നാൽ “ഇന്നത്തെ നവമാധ്യമങ്ങൾ ചെയ്യുന്ന മാധ്യമ പ്രവർത്തനം ഭീകര പ്രവർത്തനങ്ങളെക്കാൾ ഭീകരമാണ്, കടുത്ത പാപവുമാണ്” ബിഷപ്പ് പറഞ്ഞു.

രുചിയുള്ളവയുടെ പുറകെ പോകുന്നവരായി മനുഷ്യൻ തരംതാഴുമ്പോഴാണ് ഇത്തരം ഗോസിപ്പ്, അപവാദം പറച്ചിൽ വാർത്തകൾക്ക് പ്രാധാന്യം വരുന്നത്. അതുകൊണ്ട്, രുചിയുള്ളവയുടെ പുറകെ പോകുന്നവരായി മനുഷ്യൻ മാറിക്കൂടാ എന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.

Show More

One Comment

  1. Christian religion is not only in Kerala
    or in India alone so that smt. Rekha
    Sharma can declare stop this and that, in that religion. pls show some
    maturity. madam, do you know any thing about, what is a sacrement . we do not talk or discuss any matter that which we do not know fully. otherwise keep silent.

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker