Parish

അന്തിയൂര്‍ക്കോണം ജോണ്‍ ഓഫ് ദ ക്രോസ് ചര്‍ച്ച് തിരുനാളിന് തുടക്കമായി

അന്തിയൂര്‍ക്കോണം ജോണ്‍ ഓഫ് ദ ക്രോസ് ചര്‍ച്ച് തിരുനാളിന് തുടക്കമായി

സ്വന്തം ലേഖകന്‍

മലയിന്‍കീഴ്: അന്തിയൂര്‍ക്കോണം ജോണ്‍ ഓഫ് ദ ക്രോസ് ദേവാലയ തിരുനാളിന് തുടക്കമായി. 13 -ന് സമാപിക്കും. ഇടവക വികാരി ഫാ.ജോസഫ് അഗസ്റ്റിന്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.

തിരുനാള്‍ ദിനങ്ങളില്‍ സങ്കീര്‍ത്തന പാരായണം, ജപമാല, ലിറ്റിനി, ദിവ്യബലി എന്നിവ ഉണ്ടാകും.

11 -ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും, 12 -ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണവും ഉണ്ട്. പ്രദക്ഷിണം ദേവാലയത്തില്‍ നിന്ന് ആരംഭിച്ച് ശാന്തംമൂല ക്രിസ്തുരാജ ദേവാലയം വരെ നടക്കും.

സമാപന ദിനമായ 15 -ന് രാവിലെ 10 -ന് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായി ദിവ്യബലി. വചന സന്ദേശം പേയാട് സെന്‍റ് സേവ്യേഴ്സ് മൈനര്‍ സെമിനാരി റെക്ടര്‍ ഡോ.ക്രിസ്തുദാസ് തേംസണ്‍ നിര്‍വ്വഹിക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker