Diocese
അന്താരാഷ്ട്ര വനിതാ ദിനപരിപാടികൾ രണ്ടുദിനങ്ങളിലായി നെയ്യാറ്റി ൻ കര രൂപതയിൽ
അന്താരാഷ്ട്ര വനിതാ ദിനപരിപാടികൾ രണ്ടുദിനങ്ങളിലായി നെയ്യാറ്റി ൻ കര രൂപതയിൽ
അനിൽ ജോസഫ്
നെയ്യാറ്റിൻ കര: അന്താരാഷ്ട്ര വനിതാ ദിനം കെ.എൽ.സി.ഡബ്ല്യു.എ. “അധികാരത്തിൽ പങ്കാളിത്തം നീതി സമൂഹത്തിന് “എന്ന ആപ്ദവാക്യത്തിലൂന്നി നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ മുഴുവൻ പള്ളികളിലും മാർച്ച് 8 ഞായറാഴ്ച വിവിധ പഠന-പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.
9-ന് രൂപതാ തലത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കുന്ന വനിതാ ദിനാചരണം മുൻസിപ്പൽ ചെയർപേഴ്സൺ W.R ഹീബ ഉത്ഘാടനം ചെയ്യും. അഭിവന്ദ്യ ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ അനുഗ്രഹ പ്രഭാഷണവും, കെ.എൽ.സി.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് ശ്രീമതി ജെയിൻ ആൻസിൽ ഫ്രാൻസീസ് മുഖ്യസന്ദേശവും നൽകും.
കെ.എൽ.സി.ഡബ്ല്യു.എ. പ്രസിഡന്റ് ശ്രീമതി ബേബി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മോൺ.ജി. ക്രിസ്തുദാസ്, മോൺ.വി.പി ജോസ്, ഫാ.അനിൽകുമാർ.എസ്.എം, ശ്രീമതി ഷീന സ്റ്റീഫൻ, അൽഫോൻസാ ആന്റിൽസ് എന്നിവർ സംസാരിക്കും.