“ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ.”
“ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ.”
ഫാദർ. ജോസ് ഡാനിയേൽ, Sch.P. (Piarist Fathers)
അനുദിന മന്ന
യാക്കോ:- 3: 13- 18
മാർക്കോ:- 9: 14- 29
“ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ.”
ശൈശവം മുതലേ പിശാചുബാധിച്ച തന്റെ മകനെ സുഖമാക്കുവാനുള്ള അപേക്ഷയുമായി ക്രിസ്തുനാഥന്റെ അടുക്കലേക്ക് വരുന്ന പിതാവ്: ഹൃദയലാളിത്യത്താലും, തുറവിയാലും തന്റെ വിശ്വാസം ഏറ്റുപറയുകയും, തന്നിലുള്ള അവിശ്വാസം പരിഹരിക്കുവാൻ കർത്താവിനോട് യാചിക്കുകയും ചെയുന്ന ഒരു പിതാവിനെയാണ് ഈ സുവിശേഷഭാഗത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. ഹൃദയവിശാലതയോടുകൂടിയുള്ള ഏറ്റുപറച്ചിലിനു പിതാവിന് കിട്ടിയ പ്രതിഫലം മകന്റെ സൗഖ്യമാണ്.
സ്നേഹമുള്ളവരെ, ക്രിസ്തുവിന്റെ അനുയായികളായ നമ്മുടെ വിശ്വാസം എപ്രകാരമുള്ളതാണെന്ന് നമ്മെ ഓർമ്മപെടുത്തുന്നതാണ് കർത്താവിന്റെ അടുക്കലേക്ക് വന്ന പിതാവിന്റെ ഈ വാക്കുകൾ “ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ചു എന്നെ സഹായിക്കണമേ.”
ക്രിസ്തീയജീവിതം നയിക്കുന്ന നമ്മുടെ വിശ്വാസം എപ്രകാരമുള്ളതാണെന്നും ഏതെങ്കിലും അവസരത്തിൽ നാം അവിശ്വാസിയായിട്ടുണ്ടെങ്കിൽ തുറവിയോടുകൂടി കർത്താവെ എന്റെ അവിശ്വാസം പരിഹരിച്ചു എന്നെ സഹായിക്കണമേയെന്ന് യാചിക്കുന്നുണ്ടോ എന്ന് നമ്മുക്ക് ചിന്തിക്കാം.
സ്നേഹസ്വരൂപനായ ദൈവമേ, അങ്ങിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു ക്രിസ്തീയമൂല്യത്തിൽ വളരുവാനും, മാനുഷികബലഹീനതയാലുള്ള നമ്മുടെ ഓരോരുത്തരുടെയും അവിശ്വാസം പരിഹരിച്ചു നമ്മെ സഹായിക്കണമേയെന്നും സർവ്വശക്തനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.