അനുഗ്രഹം ലഭിക്കാന്‍ ജീവിതത്തില്‍ പലതും ഉപേക്ഷിക്കേണ്ടി വരും; ഫാ.സേവ്യര്‍ഖാന്‍ വട്ടായിയില്‍
അനുഗ്രഹം ലഭിക്കാന്‍ ജീവിതത്തില്‍ പലതും ഉപേക്ഷിക്കേണ്ടി വരും; ഫാ.സേവ്യര്‍ഖാന്‍ വട്ടായിയില്‍
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ദൈവാനുഗ്രഹം ലഭിക്കുവാന്‍ ജീവിതത്തില്‍ പലതും ഉപേക്ഷിക്കേണ്ടി വരുമെന്ന് ഫാ.സേവ്യര്‍ഖാന്‍ വട്ടായിയില്‍. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത സംഘടിപ്പിച്ചിരിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മദ്യപാനവും ലഹരി ഉപയോഗവും പലകുടുംബങ്ങളിലും വില്ലനായി നില്‍ക്കുന്നെന്നും അഭിഷേകാഗ്നിയിലൂടെ വലിയ മാറ്റങ്ങളാണ് പലര്‍ക്കും ഉണ്ടാകുന്നതെന്നും അദേഹം പറഞ്ഞു. പരിശുദ്ധാത്മാവിന്‍റെ അരൂപിയാലാണ് അനുഗ്രഹങ്ങളും, കൃപയും ഉണ്ടാകുന്നത്. ജീവതത്തില്‍ നന്‍മകളെ ഒഴിവാക്കുന്നത് പാപസാഹചര്യത്തിന് കാരണമാവുമെന്നും നരഗത്തിലേക്കാണ് നന്‍മകളെ ഒഴിവാക്കുന്നതിലൂടെ മനുഷ്യന്‍ കടന്നുപോകുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തകര്‍ച്ചകളും പാപകരമായ ജീവിതവും ഉപേക്ഷിക്കാന്‍ പ്രാര്‍ത്ഥനയ്ക്ക് കഴിയും. ജീവിതത്തിലെ പാപകരമായ സാഹചര്യങ്ങളെ ഒഴിവാക്കിയാലേ വിശുദ്ധിയിലേക്ക് കടക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന നെയ്യാറ്റിൻകര ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും.