അധ്യാപന ശുശ്രൂഷ ദൈവത്തിന്റെ വരദാനം : ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍
നെയ്യാറ്റിന്‍കര രൂപത ടീച്ചേഴ്സ് ഗില്‍ഡ് വാര്‍ഷിക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.
ഡി ആര് ജോസ്
നെയ്യാറ്റിന്‍കര : അധ്യാപന ശുശ്രൂഷ ദൈവത്തിന്റെ ദാനമാണെന്ന് നെയ്യാറ്റിന്‍കര രൂപത മെത്രാന് ഡോ. വിന്‍സെന്റ് സാമുവല്‍. ഒരു നവ സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് വളരെ മഹത്തരമാണെന്നും, ദേശീയ വിദ്യാഭ്യാസ നയവും അതിന്റെ സാരാംശവും പോസിറ്റീവായി തന്നെ കണക്കിലെടുത്ത് സ്കൂളുകളില്‍ ഫലപ്രദമായി നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കര രൂപത ടീച്ചേഴ്സ് ഗില്‍ഡ് വാര്‍ഷിക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.
ടീച്ചേഴ്സ് ഗില്‍ഡ് രൂപത പ്രസിഡന്റ് ഡി ആര് ജോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജോസഫ് അനില്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. അലക്സ് സൈമണ്‍, അലക്സ് ബോസ്കോ, റായ് ബീന റോസ്, പത്മ തിലക്, കോണ്‍ ക്ലിന് ജിമ്മി ജോണ്‍ , ബിജു, ജെസി, റീജ. സജിനി തുടങ്ങിയവര്‍ സംസാരിച്ചു.