അദ്ധ്യാപകരുടെ കൂട്ടായ്മയില്‍ ‘ഒരുമതന്‍ പെരുമ’ വ്യാഴാഴ്ച വൈകിട്ട് പുറത്തിറങ്ങും
ഗാനത്തിന്റെ ചിത്രസംയോജനവും, സ്പെഷ്യല്‍ ഇഫക്ടും കാത്തലിക് വോക്സ് ടീമാണ് ഒരുക്കിയത്...
അനിൽ ജോസഫ്
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിഷേന്‍ കള്‍ച്ചറല്‍ ഫോറവും, കാത്തലിക് വോകസും സംയുക്തമായി പുറത്തിറക്കുന്ന ‘ഒരുമതന്‍ പെരുമ സംഗീതകാവ്യം’ വ്യഴാഴ്ച്ച വൈകിട്ട് പുറത്തിറങ്ങും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇമ്പമാര്‍ന്ന ഈണവും വരികളും കൊണ്ട് ശ്രദ്ധേയമായാണ് ‘ഒരുമതന്‍ പെരുമ’ പുറത്തിറങ്ങുന്നത്.
നെയ്യാറ്റിന്‍കര രൂപതാഗവും, കെ.ആര്‍.എല്‍.സി.സി. വിദ്യാഭ്യസ് സമിതി സെക്രട്ടറിയയും, അദ്യാപകനുമായ തോമസ് കെ.സ്റ്റീഫന്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരുക്കുന്നത് അനില്‍ ശ്രീധറും, ബിജു എസും ചേര്‍ന്നാണ്. ഗാനം ആലപിച്ചിരിക്കുന്നത് അദ്യാപകരായ ശ്രീകുമാര്‍ സദാശിവന്‍, പി.ഗീത, ബിനു എസ്.എല്‍. തുടങ്ങിയവര്‍ ചേര്‍ന്നാണ്. ഗാനത്തിന്റെ ചിത്രസംയോജനവും, സ്പെഷ്യല്‍ ഇഫക്ടും കാത്തലിക് വോക്സ് ടീമാണ് ഒരുക്കിയത്.
‘സരിഗമയുടെ തുകിലുണര്‍ത്തും കേരള നാട്…’ എന്ന് തുടങ്ങുന്ന ഗാനം മൊബൈലില്‍ ചീത്രീകരിച്ചാണ് പുറത്തിറങ്ങുന്നത്. കാസര്‍കോട് മുതല്‍ പാറശാലവരെയുളള വിവിധ സ്കൂളുകളിലെ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും, സര്‍ക്കാരിന്റെയും, ആരോഗ്യപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങളും പ്രതിപാദിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്.