അതിജീവനത്തിന്‍റെ മാതൃകയുമായി ഒരു വൈദികന്‍…
വികാരി ഫാ. ലിജോ കുഴിപള്ളിയുടെ നേതൃത്വത്തില്‍ മൂന്നുമാസത്തെ പ്രയത്നത്തിലൂടെയാണ് മത്സ്യ കൃഷി ആരംഭിച്ചത്,
അനിൽ ജോസഫ്
തിരുവനന്തപുരം: കോവിഡ് കാലഘട്ടം അതിജീവനത്തിന്റെ കാലഘട്ടമാണെന്ന നല്ല മാതൃക സമൂഹത്തിനു പകര്‍ന്ന് നല്‍കുകയാണ് ചങ്ങശേരി അതിരൂപക്ക് കീഴിലെ അമ്പൂരി തോക്കുപാറ സെന്റ് മേരീസ് ദേവാലയവും ഇടവക വികാരി ഫാ. ലിജോ കുഴിപളളിയും. നാടിന്റെ നന്മയ്ക്കുവേണ്ടി ഇടവക നിര്‍മ്മിച്ച അക്വാപോണിക്സ് മത്സ്യകൃഷി കൗതുകവും അതോടൊപ്പം നാട്ടുകാര്‍ക്ക് കരുതലും പ്രചോദനവും നല്‍കുകയാണ്.
വികാരി ഫാ. ലിജോ കുഴിപള്ളിയുടെ നേതൃത്വത്തില്‍ മൂന്നുമാസത്തെ പ്രയത്നത്തിലൂടെയാണ് മത്സ്യ കൃഷി ആരംഭിച്ചത്, പതിനായിരത്തിലധികം മത്സ്യങ്ങളെ വളര്‍ത്താനുള്ള കുളമാണു നിര്‍മ്മിച്ചിരിക്കുന്നത്. റീ സര്‍ക്കുലേറ്റ് റീ അക്വാകള്‍ച്ചര്‍ അഥവാ അക്വാപോണിക്സ് സംവിധാനമാണ് മത്സ്യ കൃഷിക്കായി തയ്യാറാക്കിയിരിക്കുന്നത്. മത്സ്യ കൃഷിക്ക് ഉപയോഗിക്കുന്ന ജലം പുനചംക്രമണം നടത്തി അതിലടങ്ങിയിരിക്കുന്ന മത്സ്യ വിസര്‍ജ്യങ്ങള്‍, രാസമാലിന്യങ്ങളായ അമോണിയ ഉള്‍പ്പെടെ വിഘടിപ്പിച്ച് ചെടികള്‍ക്ക് വലിച്ചെടുക്കുന്ന മെട്രോളജി നൈട്രേറ്റാക്കി മാറ്റി, ഒരേസമയം സസ്യ വിളകളും മത്സ്യവും വളര്‍ത്തിയെടുക്കുന്ന സംയോജിത കൃഷിരീതിയാണ് ഇവിടെ നടപ്പിലാക്കുന്നത്.
ഈ രീതിയിലൂടെ ഒരേസമയം പതിനായിരത്തിലധികം മത്സ്യങ്ങളെയും പച്ചക്കറികളും വളര്‍ത്തിയെടുക്കുന്ന രീതിയാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപന കാലഘട്ടത്തില്‍ ‘സ്വയം അതിജീവിക്കുക’ എന്ന ആശയം നാടിനും സമൂഹത്തിനും നല്‍കുകയാണ് ഇടവക വികാരിയും ഇടവകയും. മത്സ്യകൃഷിയുടെ മാതൃക ഉള്‍ക്കൊണ്ടുകൊണ്ട് നിരവധിപേര്‍ സ്വന്തമായി കുളം നിര്‍മ്മിച്ച് മത്സ്യ കൃഷി ചെയ്യാന്‍ തുടങ്ങിയെന്ന് വികാരി ഫാദര്‍ ലിജോ കുഴിപ്പള്ളി കാത്തലിക് വോക്സിനോട് പറഞ്ഞു.
മത്സ്യകൃഷിക്കായി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും സാങ്കേതിക സഹായവും ലഭിക്കുന്നുണ്ട്. മത്സ്യ കൃഷിക്കൊപ്പം ഗ്രോബാഗ് പച്ചക്കറി കൃഷിയുടെ വലിയ ഒരു മോഡലും പള്ളിമുറ്റത്ത് ക്രമീകരിച്ചിട്ടുണ്ട്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group