അതിജീവനത്തനായി കത്തോലിക്കാ സഭ നല്‍കുന്നത് 395 കോടി :ആര്‍ച്ച് ബിഷപ്ഡോ .എം സൂസപാക്യം
അതിജീവനത്തനായി കത്തോലിക്കാ സഭ നല്‍കുന്നത് 395 കോടി :ആര്‍ച്ച് ബിഷപ്ഡോ .എം സൂസപാക്യം
സ്വന്തം ലേഖകന്‍
കൊച്ചി: മഹാപ്രളയത്തില്‍ അനിജീവനത്താനായി കേരള കത്തോലിക്കാ സഭ 395 കോടി രൂപ മാറ്റി വക്കുമെന്ന് കെ.സി.ബി.സി. പ്രസിഡന്‍റ് ഡോ.എം സൂസപാക്യം. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ബിഷപ് അറിയിച്ചു.
വിവിധ സന്യസ്ത സമൂഹങ്ങളും സഭാസ്ഥാപനങ്ങളും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണ് കേരള സഭയുടെ നേരിട്ടുളള ഈ പ്രവര്‍ത്തനം. അഞ്ച് വര്‍ഷം കൊണ്ട് പരിപാടി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
വീട് നഷ്ടപെട്ടവര്‍ക്കായി 2620 വീടുകള്‍ കേരള കത്തോലിക്ക സഭ നിര്‍മ്മിച്ച് നല്‍കും. കേടുപാടുകള്‍ സംഭവിച്ച 6620 വീടുകളുടെ പണികളും പൂര്‍ത്തീകരിക്കും. 4262 ശൗചാലയങ്ങളുടെ നിര്‍മ്മാണവും തകര്‍ന്ന 4744 കിണറുകളുടെ നവീകരണവും സഭയുടെ നേതൃത്വത്തില്‍ നടത്തും.
ഭൂമി നഷ്ടമായ 252 കുടുംബങ്ങള്‍ക്ക് സൂജന്യമായി നല്‍കാന്‍ 39.5 ഏക്കര്‍ ഭൂമി തയ്യാറാണെന്ന് ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം അറിയിച്ചു.