Daily Reflection

“അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!” 

“അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!” 

1 രാജാ.- 18:20-39
മത്താ.- 5:17-19

“അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!” 

പിതാവായ ദൈവത്തിൽനിന്നും അകന്ന് അന്യദേവന്മാരുടെ പുറകെ പോയ ദൈവമക്കൾക്ക് വേണ്ടി ഏലിയാ പ്രവാചകൻ പ്രാർത്ഥിക്കുകയാണ്. അന്യദേവനായ ബാലിനെ ആരാധിക്കുന്ന ദൈവമക്കൾ.  ബാൽദേവൻ തങ്ങളുടെ ബലി സ്വീകരിക്കുമെന്ന  വിചാരത്താൽ പകലന്തിയോളം വിളിച്ചപേക്ഷിക്കുകയാണ്.  എന്നാൽ, ഒരു ദേവനും അവർക്ക് ഉത്തരം നൽകിയതുമില്ല. ആരും അവരുടെ പ്രാർത്ഥന ശ്രവിച്ചതുമില്ല.

ബാൽ ദേവനോടുള്ള ജനങ്ങളുടെ ഈ അപേക്ഷ വ്യർത്ഥമായി  തീർന്നപ്പോൾ ഏലിയാ പ്രവാചകൻ പറഞ്ഞതനുസരിച്ച് ജീവനുള്ള ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. ഏലിയാ പ്രവാചകന്റെയും കൂട്ടരുടെയും പ്രാർത്ഥന ജീവനുള്ള ദൈവം കേൾക്കുകയാണ്.

പിതാവിൽനിന്നും അനുഗ്രഹം സ്വീകരിച്ചിട്ടും ജീവനുള്ള ദൈവത്തെ മറന്ന് അന്യദേവന്മാരെ   അന്വേഷിച്ച് പോകുന്ന ദൈവമക്കൾ. ദൈവമക്കൾ പിതാവിനെ മറന്നാലും മക്കളെ സ്നേഹിക്കുന്ന പിതാവാണ് ജീവനുള്ള ദൈവം.  ആ പിതാവിന്റെ ഹിതം മനസ്സിലാക്കിയ ഏലിയാ പ്രവാചകൻ ദൈവമക്കൾക്കുവേണ്ടി പ്രാർത്ഥിക്കുകയാണ്. “അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!” ഏലിയായുടെ ഹൃദയത്തിന്റെ ഉള്ളിൽനിന്നുതിർന്ന പ്രാർത്ഥനയുടെ ഫലമോ ദൈവത്തിന് അർപ്പിച്ച ബലി അവിടുന്ന് സ്വീകരിച്ചു എന്നതാണ്.

സ്നേഹമുള്ളവരെ, ഓരോ ദിവസവും നാം കർത്താവായ ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും നാമത് തിരിച്ചറിയാതെ ദൈവത്തെ മറക്കുന്നുവെന്നതാണ് വാസ്തവം. നമ്മുടെ അത്യാഗ്രഹത്താൽ നാം നമ്മുക്ക് കിട്ടിയ അനുഗ്രഹങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു.  നാം എത്രത്തോളം ദൈവത്തിൽ നിന്നകന്നാലും കരുണാനിധിയായ പിതാവായ ദൈവം നമ്മെ  തിരിച്ചു വിളിക്കുന്നുവെന്ന് നാം ഓർക്കേണ്ടതുണ്ട്.

ഏകദൈവമായ പിതാവിൻറെ സ്നേഹം അനുഭവിച്ചറിയുവാനും, നമ്മുടെ പാപക്കറകൾ നീക്കി നമ്മെ തിരികെ വിളിക്കുന്ന ക്ഷമിക്കുന്ന സ്നേഹം കാണുവാനുമുള്ള   ഓർമ്മപ്പെടുത്തലാണ് ഏലിയാ പ്രവാചകന്റെ ഈ  പ്രാർത്ഥന. ആയതിനാൽ, നമ്മുടെ അത്യാഗ്രഹം മാറ്റി ദൈവത്തിൽ നിന്നും നാം സ്വീകരിക്കുന്ന അനുഗ്രഹങ്ങൾ തിരിച്ചറിയുകയും അതിന് അവിടുത്തേക്ക് നന്ദി പറഞ്ഞു ജീവിക്കുവാനും നമ്മുക്ക് പരിശ്രമിക്കാം.

സ്നേഹപിതാവേ, അങ്ങ് മാത്രമാണ് ദൈവമെന്നു  തിരിച്ചറിഞ്ഞും, അങ്ങ് നൽകുന്ന  അനുഗ്രഹത്തിന് എപ്പോഴും  നന്ദിയുള്ളവരായി ജീവിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker