World

അഗതികളുടെ അമ്മക്ക് ജന്‍മദിന സമ്മാനമായി ഐക്യരാഷ്ട്ര സഭയുടെ സ്റ്റാംമ്പ്

ഈ വരുന്ന ആഗസ്റ്റ് 26 വ്യാഴാഴ്ചയാണ വിശുദ്ധ മദര്‍തെരേസയുടെ 111 ാമത് ജന്‍മദിനം.

അനില്‍ജോസഫ്

ന്യൂയോര്‍ക്ക്: അഗതികളുടെ അമ്മക്ക് ജന്‍മദിന സമ്മാനമായി ഐക്യരാഷ്ട്ര സഭയുടെ തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങി. കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസയോടുള്ള ആദരസൂചകമായാണ് സ്റ്റാംമ്പ് പുറത്തിറക്കിയതെന്ന് ഐക്യരാഷ്ട്ര സഭാ വക്താവ് അറിയിച്ചു. . തനിക്കു ചുറ്റുമുള്ള മനുഷ്യരുടെ കണ്ണീരൊപ്പാന്‍ ജീവിതം ഉഴിഞ്ഞുവെച്ചതിലൂടെ വിശുദ്ധിയുടെ മകുടം ചൂടിയ വിശുദ്ധ മദര്‍ തെരേസയുടെ ചിത്രത്തോടൊപ്പം മദര്‍ പറഞ്ഞ ഒരു വാക്യവും സ്റ്റാംപില്‍ ഇടംപിടിച്ചിട്ടുണ്ട്.

മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്‍റെ അഞ്ചാം വാര്‍ഷികം കൂടി ആഘോഷിക്കപ്പെടുമ്പോഴാണ് യു.എന്‍ ന്‍റെ നടപടി . ഈ സെപ്തംബര്‍ നാലിനാണ് വിശുദ്ധാരാമ പ്രവേശനത്തിന്‍റെ അഞ്ചാം വാര്‍ഷികം. ‘നമുക്ക് എല്ലാവര്‍ക്കും മഹത്തായ കാര്യങ്ങള്‍ ചെയ്യാനാവില്ല, എന്നാല്‍, ചെറിയ കാര്യങ്ങള്‍ മഹത്തരമായ സ്നേഹത്തോടെ നമുക്കെല്ലാം ചെയ്യാന്‍ സാധിക്കും,’ എന്ന വാക്കുകളാണ് സ്റ്റാംപില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ വരുന്ന ആഗസ്റ്റ് 26 വ്യാഴാഴ്ചയാണ വിശുദ്ധ മദര്‍തെരേസയുടെ 111 ാമത് ജന്‍മദിനം.
ന്യൂ യോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തുനിന്നുള്ള തപാല്‍ ഇടപാടുകള്‍ക്കായി 1.80 ഡോളര്‍ മൂല്യമുള്ള സ്റ്റാംപാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് . യു.എന്നിലെ ഡിസൈനറായ റോറി കാറ്റ്സാണ് സ്റ്റാംപ് രൂപകല്‍പ്പന ചെയ്തത്.

ഇന്ന് മാസിഡോണിയയുടെ ഭാഗമായ സ്കൂപ്ജെയില്‍ 1910 ഓഗസ്റ്റ് 26ന് ജനിച്ച മദര്‍ തെരേസ 1950ല്‍ കല്‍ക്കട്ടയില്‍ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’ സന്യാസീസീ സഭ അശരണരരും അനാഥരുമായ അനേകരുടെ അത്താണിയാണിന്ന്. 1997 സെപ്തംബര്‍ അഞ്ചിന് ഇഹലോക വാസം വെടിഞ്ഞ മദര്‍ തെരേസ 2016 സെപ്തംബറിലാണ് വിശുദ്ധാരാമത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.

‘വിശുദ്ധര്‍ക്കിടയിലെ നൊബേല്‍ ജേതാവ്, നൊബേല്‍ സമ്മാനിതര്‍ക്കിടയിലെ വിശുദ്ധ’ എന്ന വിശേഷണത്തിനും അര്‍ഹയായ മദര്‍ തെരേസയോടുള്ള ആദര സൂചകമായി 2010ല്‍ അമേരിക്കയും 2016 ല്‍ വത്തിക്കാനും സ്റ്റാംപുകള്‍ പുറത്തിറക്കിയിട്ടുണ്ട്. 1979ലെ സമാധാന നോബല്‍ സമ്മാനിതയാണ് വിശുദ്ധ മദര്‍ തെരേസ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker