Diocese

ഫാത്തിമ സന്ദേശ യാത്രയ്‌ക്ക്‌ നെയ്യാറ്റിന്‍കര രൂപതയുടെ ഊഷ്‌മള സ്വീകരണം

ഫാത്തിമ സന്ദേശ യാത്രയ്‌ക്ക്‌ നെയ്യാറ്റിന്‍കര രൂപതയുടെ ഊഷ്‌മള സ്വീകരണം

സ്വന്തം ലേഖകന്‍

നെയ്യാറ്റിന്‍കര ; ഫാത്തിമ മാതാവിന്റെ തിരുസ്വരൂപവും വഹിച്ച്‌ കൊുളള സന്ദേശ യാത്രക്ക്‌ നെയ്യാറ്റിന്‍കര രൂപതയില്‍ ഊഷ്‌മളമായ സ്വീകരണം നല്‍കി . നൂറ്‌ വര്‍ഷം മുമ്പ്‌ പരിശുദ്ധ കന്യകാ മറിയം ഫാത്തിമയിലെ മൂന്ന്‌ ഇടയ ബാലകര്‍ക്ക്‌ പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മ പുതുക്കി ആഗോള തലത്തില്‍ നടത്തുന്ന സന്ദേശ യാത്രക്കാണ്‌ നെയ്യാറ്റിന്‍കരയില്‍ സ്വീകരണം നല്‍കിയത്‌. നെയ്യാറ്റിന്‍കര അമലോത്‌ഭവമാതാ കത്തീഡ്രലില്‍ ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവലും വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌തുദാസും ചേര്‍ന്ന്‌ സന്ദേശ യാത്രയെ സ്വീകരിച്ചു. തിങ്കളാഴ്‌ച നെയ്യാറ്റിന്‍കര രൂപതയില്‍ പ്രവേശിച്ച സന്ദേശയാത്ര മാണിക്യപുരം വിശുദ്ധ കൊ ത്രേസ്യാ ദേവാലയം ,ചുളളിമാനൂര്‍ ഫൊറോന ദേവാലയം , കട്ടയ്‌ക്കോട്‌ സെന്റ്‌ ആന്റണീസ്‌ ദേവാലയം , മുതിയാവിള സെന്റ്‌ ആല്‍ബര്‍ട്ട്‌സ്‌ ദേവാലയം , ചെമ്പൂര്‍ ക്രിസ്‌തുരാജ ദേവാലയം , തെക്കന്‍ കുരിശുമല , പാറശാല സെന്റ്‌ പീറ്റര്‍ ദേവാലയം , ബാലരാമപുരം സെന്റ്‌ സെബാസ്റ്റ്യന്‍ ദേവാലയം , വ്‌ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയം തുടങ്ങിയിടങ്ങിളിലെ പ്രയാണത്തിന്‌ ശേഷമാണ്‌ നെയ്യാറ്റിന്‍കരയില്‍ എത്തി ച്ചേര്‍ന്നത്‌.ഇന്ന്‌ 3 മണിക്ക്‌ നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക്‌ നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. നെയ്യാറ്റിന്‍കര റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍. വി.പി ജോസ്‌ . ചാന്‍സലര്‍ ഡോ.ജോസ്‌റാഫേല്‍ , കരിസ്‌മാറ്റിക്‌ രൂപതാ എക്‌സിക്യൂട്ടിവ്‌ സെക്രട്ടറി ഫാ.ബിനു.ടി , ജൂഡിഷ്യല്‍ വികാര്‍ ഡോ.സെല്‍വരാജന്‍ തുടങ്ങിവര്‍ സഹ കാര്‍മ്മികരായി.നാളെ തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ തീര്‍ദേശ മേഖലയില്‍ പ്രയാണം നടത്തും . വല്ലാര്‍പാടം ബസലിക്കയിലാണ്‌ സന്ദേശ യാത്രയുടെ സമാപനം

Show More

6 Comments

  1. It’s actually a cool and helpful piece of info. I am happy that you shared this helpful information with us.

    Please stay us up to date like this. Thank you for sharing.

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker