Vatican
ഫ്രാന്‍സിസ് പാപ്പയുടെ വൃക്കകള്‍ക്ക് തകരാര്‍
ഇന്നലെ പാപ്പ വിശുദ്ധ കുര്‍ബാന സ്വീകരിച്ചെന്നും ചില പ്രധാനപെട്ട ഔദ്യോഗിക കാര്യങ്ങളില്‍ മുഴുകിയന്നെും വത്തിക്കാന്‍ സൂചിപ്പിക്കുന്നു

സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ശ്വാസകോശ പ്രതിസന്ധിക്കള്‍ ഇല്ലെങ്കിലും ഓക്സിജന്‍ നല്‍കുന്നത് തുടരുന്നുണ്ട് ,രക്തത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ടെങ്കിലും വൃക്കകളെ അണുബാധ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്ന് വത്തിക്കന്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് ആദ്യമായാണ് വൃക്കകളില്‍ അണുബാധ ഉണ്ടായതായ റിപ്പോര്‍ട്ട് വത്തിക്കാന്‍ പുറത്ത് വിടുന്നത്.
ഇന്നലെ പാപ്പ വിശുദ്ധ കുര്‍ബാന സ്വീകരിച്ചെന്നും ചില പ്രധാനപെട്ട ഔദ്യോഗിക കാര്യങ്ങളില്‍ മുഴുകിയന്നെും വത്തിക്കാന്‍ സൂചിപ്പിക്കുന്നു. ഇന്ന് ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിച്ച ശേഷം പത്താം ദിനമാണ്.