ആശങ്ക തുടരുന്നു ..പുതിയ റിപ്പോര്‍ട്ട് പുറത്ത്.. ആരോഗ്യാവസ്ഥ ഗുരുതരം
ഇന്നലെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് സൂചിപ്പിച്ചിരുന്നത്

സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ 14 വെളളിയാഴ്ച കടുത്ത ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ അരോഗ്യ സ്ഥിതിയില്‍ ആശങ്ക തുടരുന്നു.
വത്തിക്കാന്‍ മാധ്യമ വിഭാഗം പുറത്ത് വിട്ട് ഏറ്റവും പുതിയ വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നത് പാപ്പയുടെ നില ഗുരുതരമെന്ന് തന്നെയാണ് ഇന്നലെ വന്ന വാര്‍ത്താക്കുറിപ്പില്‍ നിന്ന് വ്യത്യസ്തമാണ് ഇന്നത്തെ വാര്‍ത്താക്കുറിപ്പ്.
ഇന്നലെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് സൂചിപ്പിച്ചിരുന്നത്. മണിക്കുറുകളുടെ വ്യത്യസ്ത്തില്‍ പാപ്പയുടെ ആരോഗ്യ നിലയിലുണ്ടുകുന്ന വ്യതിയാനങ്ങള്‍ ആശങ്കയുടെ നിഴലിലേക്കാണ് വരല്‍ ചൂണ്ടുന്നത്.
പാപ്പ നന്നായി വിശ്രമിക്കുന്നുണ്ടെന്ന് സുചിപ്പിക്കുന്നുണ്ടെങ്കിലും ആണുബാധ നിയന്ത്രിക്കാനുളള ശ്രമത്തിലാണ് ജെമെല്ലി ആശുപത്രിയിലെ ആരോഗ്യ വിഭാഗം.
പാപ്പയെ സിടി സ്കാനിന് വിധേയനാക്കിയെന്നും കടുത്ത ശ്വാസ തടസം ഇല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ കഴിഞ്ഞ ദിവസത്തെപ്പോലെ സൂചിപ്പിക്കുന്നു. രാവിലെ വിശുദ്ധ കുര്‍ബാന സ്വിീകരിച്ച ശേഷം ഔദ്യോഗിക ജോലികള്‍ ചെയ്യ്തെന്നും വത്തിക്കാന്‍ മാധ്യമ വിഭാഗം കുറിക്കുന്നു.
കഴിഞ്ഞ 5 ദിവസമായി പാപ്പയുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് രാവിലെയും വൈകിട്ടുമായി 2 പത്രക്കുറിപ്പുകളാണ് വത്തിക്കാന്‍ പുറത്ത് വിടുന്നത്. ആരോഗ്യ നിലയുടെ സങ്കീര്‍ണ്ണത കണക്കിലെടുത്ത് പാപ്പ ജെമെല്ലി ആശുപത്രിയിലെ ആരോഗ്യ വിഭാഗത്തിന്‍റെ നിരന്തമായ നിരീക്ഷണത്തിലാണ് തുടരുന്നത്.