കുടിയേറ്റക്കാര്‍ ക്രിമിനല്‍ കുറ്റവാളികളല്ല പാപ്പ
വിമര്‍ശനാത്മകമായ നിലപാടെടുത്ത അമേരിക്കയിലെ ബിഷപ്പുമാരെ പാപ്പ അഭിനന്ദിച്ചാണ് കത്തെഴുതിയിരിക്കുന്നത്

അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : കുടിയേറ്റക്കാരോട് പ്രസിഡന്‍റ് ട്രംപിന്‍റെ നടപടികളെ വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പയുടെ കത്ത.്
ഇക്കാര്യത്തില്‍ വിമര്‍ശനാത്മകമായ നിലപാടെടുത്ത അമേരിക്കയിലെ ബിഷപ്പുമാരെ പാപ്പ അഭിനന്ദിച്ചാണ് കത്തെഴുതിയിരിക്കുന്നത് കുടിയേറ്റക്കാരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കപ്പെടുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ അമേരിക്കയിലെ ബിഷപ്പുമാര്‍ക്ക് കത്തെഴുതിയിരിക്കുന്നത.
് എല്ലാ മനുഷ്യരുടെയും മൗലിക അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം പിന്തുണ അറിയിച്ചു ബൈബിളിലെ ഈജിപ്തിലേക്കുള്ള പാലായനം അനുസ്മരിക്കുകയും അവരുടെ അനുഭവം ഇന്നത്തെ പല കുടിയേറ്റക്കാരുടെ അനുഭവം തമ്മില്‍ സമാനതകള്‍ ഉണ്ടെന്നും പാപ്പ കുറിച്ചു.
കുടിയേറ്റക്കാരുടെ പരിപാലനത്തെക്കുറിച്ചുള്ള പയസ് പന്ത്രണ്ടാമന്‍ പാപ്പയുടെ അപ്പോസ്തലിക ലേഖനം കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട് കുടിയേറ്റവുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുന്നു എന്ന് പറഞ്ഞ പാപ്പ നീതിപൂര്‍വ്വമായ ഒരു സമൂഹത്തിന്‍റെ അളവുകോല്‍ അതിന്‍റെ ഏറ്റവും ദുര്‍ബലമായ അംഗങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതാണെന്ന് ബിഷപ്പുമാരെ ഓര്‍മ്മിപ്പിച്ചു.
കുടിയേറ്റത്തിന്‍റെ നിയമാനുസൃതമായ നിയന്ത്രണം ഒരിക്കലും വ്യക്തിയുടെ അനിവാര്യമായ അന്തസ്സിനെ ദുര്‍ബലപ്പെടുത്തരുത് കുടിയേറ്റക്കാരെ ക്രിമിനല്‍ കുറ്റവാളികളാക്കുന്ന വ്യാഖ്യാനത്തിനെതിരെയും പാപ്പ നിലപാട് അറിയിച്ചു.