Vatican

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

1969 ല്‍ വൈദീകപട്ടം സ്വീകരിച്ച ഫ്രാന്‍സിസ് പാപ്പാ തന്‍റെ ഇരുപത്തിയൊന്നാമത്തെ വയസിലാണ് സെമിനാരി പഠനം ആരംഭിക്കുന്നത്

 

വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ

1969 ല്‍ വൈദീകപട്ടം സ്വീകരിച്ച ഫ്രാന്‍സിസ് പാപ്പാ തന്‍റെ ഇരുപത്തിയൊന്നാമത്തെ വയസിലാണ് സെമിനാരി പഠനം ആരംഭിക്കുന്നത്. 19-ാമത്തെ വയസില്‍ ബെര്‍ഗോഗ്ലിയോക്ക് കുമ്പസാര ത്തില്‍ ഉണ്ടായ ദൈവീക സാന്നിധ്യമാണ് പിന്നീട് തന്നിലെ ദൈവവിളി തിരിച്ചറിയുവാന്‍ ഇടയാക്കിയത്

1969 ഡിസംബര്‍ പതിമൂന്നാം തീയതിയാണ് കോര്‍ദോബായിലെ മെത്രാപ്പോലീത്തയായിരുന്ന മോണ്‍സിഞ്ഞോര്‍ രാമോന്‍ ഹോസെ കാസ്റ്റെജ്ജോയുടെ കൈവയ്പുശുശ്രൂഷയാല്‍ ബെര്‍ഗോഗ്ലിയോ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്.

തന്‍റെ ദൈവവിളിയെ, വിശുദ്ധ മത്തായിയുടെ ദൈവവിളിയോടാണ് ഫ്രാന്‍സിസ് പാപ്പാ സാമ്യപ്പെടുത്തി സംസാരിച്ചിരുന്നത്. പാപിയായ തന്നെ ദൈവം തന്‍റെ വിരല്‍ നീട്ടി കൃപ തന്നതിന്‍റെ ഫലമാണ് തന്‍റെ ജീവിതം വൈദികവൃത്തിയില്‍ മുന്‍പോട്ട് പോകുന്നതെന്നു ഫ്രാന്‍സിസ് പാപ്പാ നല്‍കിയ അഭിമുഖസംഭാഷണങ്ങളില്‍ പലപ്പോഴും സൂചിപ്പിച്ചിരുന്നു.

1958 മാര്‍ച്ച് 11ന് ഈശോസഭാ സെമിനാരിയില്‍ പ്രവേശിച്ച ഫ്രാന്‍സിസ് പാപ്പാ, തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിക്കുകയും, 1964 മുതല്‍ വിവിധ കോളജുകളില്‍ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തന്‍റെ ജീവിത ആദര്ശവാക്യമായി തിരഞ്ഞെടുത്ത വാചകം പിന്നീട് പരിശുദ്ധ പിതാവിന്‍റെ ജീവിതത്തിലൂടെ തെളിയിക്കപ്പെട്ടതാണ്, ‘കരുണയോടെ അവനെ നോക്കുകയും അവനെ തിരഞ്ഞെടുക്കുകയു ചെയ്തു’ എന്നതായിരുന്നു വചനം അന്നുമുതല്‍, ‘അടുപ്പം, അനുകമ്പ, ആര്‍ദ്രത’ എന്നിവ തന്‍റെ ജീവിതത്തില്‍ ഫ്രാന്‍സിസ് പാപ്പാ അഭംഗുരം കാത്തുസൂക്ഷിച്ചിരുന്നുവെന്നതിനു നിരവധിയാളുകള്‍ സാക്ഷികളാണ്.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker