പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു
ദൗത്യം പൂര്‍ത്തിയായി പുഞ്ചരിയോടെ മരണത്തിനൊരുങ്ങി പാപ്പ എന്നതാണ് ഒരു മലയാളം ഓണ്‍ലൈന്‍ ചാനലിന്‍റെ ടൈറ്റില്‍

സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ ജെമേല്ലി ആശുപത്രിയില്‍ പാപ്പയെ പ്രവേശിപ്പിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ഫ്രാന്‍സിസ് പാപ്പയുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ന്യൂമോണിയ ബാധിതനെന്നറിഞ്ഞതോടെ മരണം ഉറപ്പിച്ച മട്ടിലാണ് പ്രചരിക്കുന്നത്.
ആരാണ് അടുത്ത് പാപ്പയെന്നും ഫ്രാന്‍സിസ് പാപ്പ തിരിച്ച് വരില്ലെന്നുമുളള വര്‍ത്തകള്‍ പ്രചരിക്കപെട്ട്കൊണ്ടേ ഇരിക്കുകയാണ് ഇന്‍റെനാഷണല്‍. മാധ്യമങ്ങള്‍ സമചിത്തയോടെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നെങ്കില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എല്ലാ സീമകളും ലംഘിച്ചാണ് പ്രചരണം.
ദൗത്യം പൂര്‍ത്തിയായി പുഞ്ചരിയോടെ മരണത്തിനൊരുങ്ങി പാപ്പ എന്നതാണ് ഒരു മലയാളം ഓണ്‍ലൈന്‍ ചാനലിന്‍റെ ടൈറ്റില്‍. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുളള ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളും പാപ്പയുടെ മരണവുമായി ബന്ധപെട്ട വാര്‍ത്തകളാണ് പബ്ലിഷ് ചെയ്യുന്നത്.
ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാരവുമായി ബന്ധപ്പെട്ട് സ്വിസ്ഗാര്‍ഡ് പ്രത്യേക പരിശീലനം നടത്തി എന്ന് വരെ എഴുതിയ മാധ്യമങ്ങള്‍ പാപ്പയുടെ മരണത്തിനായി കാത്തിരിക്കന്ന കഴുകന്‍മാരെ പോലെയാണ് വാര്‍ത്തകള്‍ പടച്ച് വിടുന്നത്.
അതേസമയം ഇന്നും ഇന്നലെയുമായി പുറത്ത് വരുന്ന വാര്‍ത്തകള്‍ പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന് തന്നെയാണ്. എന്നാല്‍ വത്തിക്കാന്‍ ന്യൂസ് നല്‍കുന്നത് മാത്രമാണ് പാപ്പയുടെ ആരോഗ്യ കാര്യങ്ങളുമായി ബന്ധപെട്ട് അധികാരികമായുളളതെന്ന് ഓര്‍മ്മിപ്പിക്കട്ടെ .