Vatican

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

വീണ്ടും പ്രതീക്ഷ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : വീണ്ടും ശുഭകരമായ വാര്‍ത്ത പുറത്ത് വിട്ട് വത്തിക്കാന്‍. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.46 ന് പുറത്ത് വന്ന വാര്‍ത്താക്കുറിപ്പ് അനുസരിച്ച് പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ തോതില്‍ പുരോഗതി ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്.

പാപ്പക്ക് ഇപ്പോള്‍ ശ്വാസ തടസമില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ആശങ്കയിലായിരുക്കന്ന വിശ്വാസി സമൂഹത്തിന് ആശ്വാസം പകരുന്നതാണ്. ഇന്നലെ കിഡ്നി തകരാര്‍ റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ടെങ്കിലും പുതിയ പത്രക്കുറിപ്പില്‍ അതിലും ആശങ്ക ഇല്ലെന്ന വിവരമാണ് നല്‍കുന്നത്.

രാവിലെ ചില ഔദ്യോഗിക കാര്യങ്ങളില്‍ മുഴുകിയ പാപ്പ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലേക്ക് ഫോണ്‍ ചെയ്യ്തതായും വത്തിക്കാന്‍ മാധ്യമ വിഭാഗം അറിയിച്ചു.

പാപ്പക്ക് നല്‍കുന്ന ഓക്സിജന്‍റെ അളവും കുറച്ചതായി പത്രക്കുറിപ്പില്‍ സുചിപ്പിക്കുന്നു.

ആരേഗ്യ നില കണക്കിലടുത്ത് ഡോക്ടര്‍മാര്‍ അവരുടെ ജാഗ്രതയോടെയുള്ള നിരീക്ഷണം പാപ്പയുടെ രോഗാവസ്ഥയില്‍ പുലര്‍ത്തുന്നുണ്ട്. രാവിലെ വിശുദ്ധ കുര്‍ബാന സ്വീകരിച്ച പാപ്പ തുടര്‍ന്നാണ് ഗാസയിലെ ഇടവക വികാരിയെ ഫോണില്‍ ബന്ധപ്പെട്ടത്.

 

ഈ ദിവസങ്ങളില്‍ തന്‍റെ ആരോഗ്യത്തിനായി ഫ്രാന്‍ത്ഥിക്കുന്നതിന് ജൈമെല്ലി ആശുപത്രിയിലെത്തിയവര്‍ക്കായി പാപ്പ പ്രാര്‍ഥനയും നന്ദിയും അറിയിച്ചു.

 

 

 

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker