World
ഫ്രാന്‍സിസ് പാപ്പ ആശുപത്രിയില്‍
കടുത്ത് ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനില്‍ ജോസഫ്
റോം: കടുത്ത് ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് ഔദ്യോഗികമായി വത്തിക്കാന്‍ ന്യൂസ് പുറത്ത് വിട്ടു. കഴിഞ്ഞ കുറച്ച് ദിവസമായി ശ്വാസതടസത്തിന്റെ ബുദ്ധിമുട്ടുകള്‍ പാപ്പയെ ബാധിച്ചിരുന്നു. കഴിഞ്ഞ 2 പൊതു ദര്‍ശന കൂടികാഴ്ചകളിലും പാപ്പ സഹായിയെ വച്ചാണ് പ്രസംഗം വായിച്ചത്. കൂടാതെ കസാക്കിസ്ഥന്റെ പുതിയ അമ്പാസിഡറുമായുളള കൂടികാഴ്ചക്കിടെ ബ്രോകൈറ്റിസുമായി ബന്ധപ്പെട്ടുളള ബുദ്ധി മുട്ടുകള്‍ പര്യമായി പാപ്പ പറയുകയും ചെയ്യ്തിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന പൊതുദര്‍ശന കൂടികാഴ്ചയിലും പാപ്പ ശ്വാസതടസം മൂലമുളള ബുദ്ധിമുട്ട് പറഞ്ഞിരുന്നു. ജെമെല്ലി ആശുപത്രിയില്‍ വിദഗ്ദ പരിശോധനകള്‍ക്ക് ശേഷം പാപ്പ ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് സൂചന.