ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത
കഴിഞ്ഞ ദിവസങ്ങളിലേ പോലെ പാപ്പ ഇന്നലെ റോമന്‍ കൂരിയ സംഘടിപ്പിച്ച നോമ്പുകാല ധ്യനത്തില്‍ ഓണ്‍ ലൈനില്‍ പങ്കെടുത്തു

സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍ പാപ്പ അപകട നില തരണം ചെയ്യുന്നു എന്ന ശുഭകരമായി സൂചനകളാണ് ജെമെല്ലി ആശുപത്രിയിലെ മെഡിക്കല്‍ വിഭാഗം നല്‍കുന്നത്.
അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യസ്ഥിതി സ്ഥിരതയോടെ തുടരുന്നു എന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം സൂചിപ്പിക്കുന്നു. പാപ്പയുടെ ആരോഗ്യ സ്ഥിതി സ്ഥിരതയോടെ തുടരുന്നതിനാല്‍ വിശദമായൊരു അപ്ഡേറ്റ് ഇന്നലെ മെഡിക്കല്‍ വിഭാഗം നല്‍കിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലേ പോലെ പാപ്പ ഇന്നലെ റോമന്‍ കൂരിയ സംഘടിപ്പിച്ച നോമ്പുകാല ധ്യനത്തില്‍ ഓണ്‍ ലൈനില്‍ പങ്കെടുത്തു. വത്തിക്കാനില്‍ പോള്‍ ആറാമന്‍ ഹാളിലാണ് ധ്യനം ക്രമീകരിക്കപെട്ടിരിക്കുന്നത്.
ആശുപത്രിയിലെ തന്‍റെ അപ്പാര്‍ട്ട്മെന്‍റിലെ സ്വകാര്യ ചാപ്പലില്‍, ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥനയില്‍ സമയം ചെലവഴിച്ചു. പാപ്പക്ക് ഇന്നലെ സന്ദര്‍ശകര്‍ ഉണ്ടായിരുന്നില്ല. രാവിലെ വിശുദ്ധ കുര്‍ബാന സ്വീകരിച്ച പാപ്പക്ക് പതിവ് ചികിത്സകള്‍ ആശുപത്രി അധികൃതര്‍ നല്‍കി. രോഗ തീവ്യത പരിഗണിച്ച് പാപ്പ കുറച്ച് ദിവസം കൂടി ആശുപത്രിയില കഴിയേണ്ടതായി വരുമെന്ന് വത്തിക്കാന്‍ ഇന്നലെ പുറത്ത് വിട്ട പത്രക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.