Vatican

സാമ്പത്തിക തിരിമറി നടത്തിയ വൈദികനെ വത്തിക്കാന്‍ ജയിലിലടച്ചു

സാമ്പത്തിക ക്രമക്കേടുകള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമാണ് വത്തിക്കാന്‍ കോടതിയുടെ ശീക്ഷാ വിധി.

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : സാമ്പത്തിക തിരിമറി നടത്തിയ സലേഷ്യന്‍ വൈദികന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് വത്തിക്കാന്‍ കോടതി.

വത്തിക്കാന്‍ ഗായകസംഗത്തിന്‍റെ ചുമതല വഹിച്ചിരുന്ന, സലേഷ്യന്‍ വൈദികനായ മോണ്‍സിഞ്ഞോര്‍ മാസിമോ പാലൊംബെല്ല, മിക്കലാഞ്ചലോ നാര്‍ദെല്ല , സിമോണ റോസി എന്നിവര്‍ക്കെതിരെ ആരോപിക്കപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമാണ് വത്തിക്കാന്‍ കോടതിയുടെ ശീക്ഷാ വിധി.

പൊന്തിഫിക്കല്‍ ഗായകസംഘത്തിന്‍റെ ചുമതല വഹിച്ചിരുന്നവര്‍ക്കെതിരെ ഉണ്ടായ ഈ കുറ്റം വലിയ ഗൗരവത്തോടെയാണ് വത്തിക്കാന്‍ നിരീക്ഷിച്ചത്. സാമ്പത്തിക ക്രമക്കേടുകള്‍, തെറ്റായ ഭരണം എന്നീ ആരോപണങ്ങളിലാണ് വത്തിക്കാന്‍ കോടതി വിധി പ്രസ്താവിച്ചത്. ഒന്നര വര്‍ഷമായി തുടരുന്ന വിചാരണനടപടികള്‍ ഈ ശിക്ഷാപ്രഖ്യാപനത്തോടെ അവസാനിച്ചതായും കോടതി അറിയിച്ചു.

മോണ്‍സിഞ്ഞോര്‍ മാസിമോ പലോംബെല്ലയെ 3 വര്‍ഷവും 2 മാസവും തടവിനും, ഒന്‍പതിനായിരം യൂറോ പിഴയും ചുമത്തിയാണ് ശിക്ഷവിധിച്ചത്, അതേസമയം ഗായകസംഘത്തിന്‍റെ സാമ്പത്തിക കാര്യങ്ങളുടെ ഡയറക്ടറായിരുന്ന മിക്കലാഞ്ചലോ നാര്‍ദെല്ലയെ 4 വര്‍ഷവും 8 മാസവും തടവും, 7,000 യൂറോ പിഴയും, അദ്ദേഹത്തിന്‍റെ ഭാര്യ സിമോണ റോസിക്ക് 2 വര്‍ഷം തടവും 5,000 യൂറോ പിഴയും പൊതു കാര്യാലയങ്ങളില്‍ തുടരുന്നതിനുള്ള വിലക്കും ഏര്‍പ്പെടുത്തിയതാണ് കോടതി വിധിച്ചു.

സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. സുപ്രധാന ഇറ്റാലിയന്‍ കമ്പനികള്‍ക്ക് അനുകൂലമായി കച്ചേരികള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ഗായകസംഘത്തിന്‍റെ ഓഫീസ് ദുരുപയോഗം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.

നടപടികളുടെ ഭാഗമായി, ഓഫീസ് ദുരുപയോഗം ചെയ്തതിന്‍റെ ലാഭമായി ലഭിച്ച ഒരുലക്ഷത്തി ഇരുപത്തിയേഴായിരം യൂറോയും, പലിശയും, മറ്റു പുനര്‍മൂല്യവുമെല്ലാം കണ്ടുകെട്ടുന്നതിനും, കോടതിവ്യവഹാരത്തിനുള്ള മുഴുവന്‍ ചിലവുകളും പ്രതികള്‍ വഹിക്കുന്നതിനും വിധിയില്‍ പ്രസ്താവിക്കുന്നു.

വര്‍ഷങ്ങളോളം ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സ്വകാര്യ സെക്രട്ടറിയും, പാപ്പല്‍ ഹൗസ്ഹോള്‍ഡിന്‍റെ പ്രീഫെക്റ്റുമായിരുന്ന മോണ്‍സിഞ്ഞോര്‍ ഗെയോര്‍ഗ് ഗാന്‍സ്വൈനെയും കോടതിയില്‍ സാക്ഷിയായി വിസ്തരിച്ചിരുന്നു.

സാമ്പത്തിക കാര്യങ്ങളില്‍ വത്തിക്കാന്‍റെ സുതാര്യതയും, സൂക്ഷ്മതയുമാണ് ഈ വിധിയിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്

സാമ്പത്തിക ക്രമക്കേട് വത്തിക്കാന്‍ ഗായകസംഘം മേധാവിയായ വൈദികന്‍ ഇനി ജയിലില്‍

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker