Latest News
Meditation
1 hour ago
4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര മാത്രമല്ല അവനെ ക്ഷീണിതനാക്കിയിരിക്കുന്നത്, ചുട്ടുപൊള്ളുന്ന സൂര്യനും അശ്രാന്തമായ ശുശ്രൂഷയും അവൻ നടത്തിയ രോഗശാന്തികളും പ്രഘോഷണങ്ങളും അവനെ മനസ്സിലാക്കാൻ വിസമ്മതിക്കുന്ന ശിഷ്യന്മാരും നിയമജ്ഞരും ഫരിസേയരുമായുള്ള തർക്കങ്ങളുമെല്ലാമാണ്. ഇപ്പോഴിതാ, അവൻ സമരിയായിലെ ഒരു കിണറ്റിനരികിൽ ഏകനായി ഇരിക്കുന്നു. വിശപ്പുണ്ട്, ദാഹമുണ്ട്, ക്ഷീണമുണ്ട് ഇനിയൊന്ന് വിശ്രമിക്കണം. മറുവശത്ത്, ഇതാ, പേരില്ലാത്ത ഒരു സ്ത്രീ.…
Meditation
1 week ago
ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ കൂടിയാണത്. നമ്മൾ പോലും അറിയാതെ പ്രത്യാശയുടെ ചിറകുകൾ നമ്മിൽ മുളക്കുന്ന ദിനങ്ങൾ. യേശു മൂന്നു ശിഷ്യരെയും കൂട്ടി ഉയർന്ന ഒരു മലയിലേക്ക് പോകുന്നു. മലകൾ വിശുദ്ധ ഗ്രന്ഥത്തിൽ ദൈവസാന്നിധ്യത്തിന്റെ ഇടങ്ങളാണ്. സൂചികകളാണവ. നമ്മുടെ നിസ്സാരതയെയും പ്രപഞ്ചത്തിന്റെ നിഗൂഢതയെയും ചൂണ്ടിക്കാണിക്കുന്ന സൂചികകൾ. മറ്റൊരു കാര്യം കൂടി മലകൾ നമ്മളോട് പറയും.…
Meditation
2 weeks ago
1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)
തപസ്സുകാലം ഒന്നാം ഞായർ “അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു” (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു നിശ്ചിത സമയത്ത് സംഭവിച്ച കാര്യമല്ല, അവന്റെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളുടെ ദൈവശാസ്ത്രപരമായ സങ്കലനങ്ങളാണവ. അതായത്, സ്നാനത്തിനുശേഷമുള്ള യേശുവിന്റെ നാൽപ്പത് ദിവസത്തെ ചിത്രീകരിക്കുന്നതു മാത്രമല്ല ഇന്നത്തെ സുവിശേഷഭാഗം, മറിച്ച് അവന്റെ അസ്തിത്വത്തിന്റെ മുഴുവൻ കാലഘട്ടത്തിന്റെ പ്രതീകാത്മകമായ പ്രതിനിധീകരണമാണ്. ഏതൊരു മനുഷ്യനെയും പോലെ, തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത യേശുവും തന്റെ ജീവിതത്തിൽ നിരന്തരം…
Kerala
2 weeks ago
ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ മൃതസംസ്ക്കാര ശുശ്രൂഷകൾ നൽകാവുന്നതാണെന്ന് കേരള ലത്തീൻ സഭയിലെ കുദാശകളും, കൂദാശാനുകരണങ്ങളും പരികർമ്മങ്ങളും സംബന്ധിച്ച് കെ.ആർ.എൽ.സി.ബി.സി. 2026 ജനുവരി 9-ന് പുറപ്പെടുവിച്ച സർക്കുലറിൽ നിർദേശിക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലന് മുൻപ് സഭയിൽ നിലനിന്നിരുന്ന ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്കാര സമീപനങ്ങൾ മാറ്റപ്പെട്ടിട്ടുണ്ടെങ്കിലും, ഇന്നും സഭയുടെ എല്ലാവരോടുമുള്ള തുറവി ഉൾക്കൊള്ളാതെ കേരളത്തിലെ പല…
Meditation
3 weeks ago
ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ ആലത്തറ നാലമതും നിയമിതനായി, പുതിയകലാവധി 2030 വരെയാണ്. ഭാരത സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വൈദികൻ തുടർച്ചയായി നാലാമതും ഈ പദവിയിൽ മെത്രാൻ സമിതിയാൽ നിയോഗിക്കപ്പെടുന്നത്. 2014-ൽ ദേശീയ മെത്രാൻ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായി ചുമചലയേറ്റ ഫാ. ആലത്തറയെ 2018-ലും, 2022-ലും 2026-ലും മെത്രാൻ സമിതി തുടർച്ചയായി…
Meditation
3 weeks ago
6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ സ്വർഗീയ ചിന്തനകളാണവ. ഇതെങ്ങനെ സാധിക്കും? ചില വ്യാഖ്യാനങ്ങളുടെ മുമ്പിൽ ആരും ഇങ്ങനെ ചോദിച്ചുപോകും. ഇതേ ചോദ്യം മറിയവും ചോദിക്കുന്നുണ്ട്. അതും ഒരു സ്വർഗ്ഗീയ കാഴ്ചപ്പാടിനോടാണ്. എന്നിട്ട് അവൾ ദൈവത്തോട് പറയുന്നുണ്ട്; “നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ. ഞാൻ മൃദുവായ ഒരു കളിമണ്ണ് മാത്രമാണ്, നിന്റെ കരസ്പർശത്താൽ എന്നെ മാറ്റിയെടുക്കുക.”…



























































