നെയ്യാറ്റിന്‍കര സഹമെത്രാന്റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്
മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തില്‍

സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും. മാതാവിനോടുളള ഭക്തി സ്നേഹവും കണക്കിലെടുത്ത് സഹമെത്രാന്‍ തന്നെ മംഗളവാര്‍ത്താ തിരുനാള്‍ദിനം തെരെഞ്ഞെടുക്കുയായിരുന്നു.
നെയ്യാറ്റിന്‍കര നഗര ഹൃദയത്തില്‍ തന്നെ തിരുകര്‍മ്മങ്ങള്‍ നടക്കണമെന്ന ആഗ്രഹം വൈദികരും അല്മായരും അറിയിച്ചതോടെ നെയ്യാറ്റിന്‍കര നഗരസഭക്ക് കീഴിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാവും തിരുകര്‍മ്മങ്ങള്‍.
മാര്‍ച്ച് 25 ചൊവ്വാഴ്ച വൈകിട്ട് 3.30 മുതലായിരിക്കും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുക. മെത്രാഭിഷേക സംഘാടക സമിതിയുടെ ചെയര്‍മാനായി മോണ്‍. ജി. ക്രിസ്ക്കതുദാസാവും നേതൃത്വം വഹിക്കുക.
വിവിധങ്ങളായ 11 കമ്മറ്റികള്‍ രൂപീകരിച്ച് കൊണ്ടാണ് ക്രമീകരണങ്ങള്‍ നടക്കുന്നു. ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തിലാണ് നെയ്യാറ്റിന്‍കര നഗരസഭ മുനിസിപ്പല്‍ സ്റ്റേഡിയം പരിപാടിക്കായി അനുവധിച്ചത്.
നെയ്യാറ്റിന്‍കര സഹമെത്രാന്റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വിശ്വാസി സമൂഹത്തെ അറിയിച്ച് ബിഷപ്പ് ഡോ.സെല്വരാജന്