നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കണ്വെന്ഷന് ബാലരാമപുരത്ത് തുടക്കം
പ്രാരംഭ ദിവ്യബലിക്ക് രൂപതയുടെ മുന്‍ വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് നേതൃത്വം നല്കി.

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപത സംഘടിപ്പിക്കുന്ന 16-മത് നെയ്യാറ്റിന്‍കര ബൈബിള്‍ കണ്വെന്ഷന് തുടക്കമായി.
ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയ ഗ്രൗണ്ടില്‍ 4 ദിവസങ്ങളിലായി നടത്തുന്ന കണ്വെന്ഷന് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.വിന്‍സെന്റ് കെ പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
കണ്വെന്ഷന് കോ-ഓഡിനേറ്റര്‍ ഫാ.ജറാള്‍ഡ് മത്യാസ്, രൂപതാ അജപാലന ശുശ്രൂഷാ ഡയറക്ടര്‍ ഫാ.വൈ.ജോയിസാബു, ഇടവക വികാരി ഫാ. വിക്ടര്‍ എവരിസ്റ്റസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രാരംഭ ദിവ്യബലിക്ക് രൂപതയുടെ മുന്‍ വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് നേതൃത്വം നല്കി. പോട്ടെ ഡിവൈന്‍ കേന്ദ്രത്തിലെ ഫാ. ഫ്രാന്‍സിസ് കര്‍ത്താനം, മാത്യു തടത്തില്‍, ആന്റണി പയ്യപ്പളളി തുടങ്ങിയവരാണ് കണ്വെന്ഷന് നേതൃത്വം നല്‍കുന്നത്. നാളെ കണ്വെന്ഷന് മുന്നോടിയായി നടക്കുന്ന ദിവ്യബലിക്ക് രൂപതയുടെ നിയുക്ത സഹമെത്രാന്‍ ഡോ.ഡി സെല്വരാജന് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
കണ്‍വെന്‍ഷന്റെ സമാപന ദിനമായ ഞായറാഴ്ച നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികനാവും.
ചിത്രം : ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയ ഗ്രൗണ്ടില്‍ ആരംഭിച്ച് നെയ്യാറ്റിന്‍കര ബൈബിള്‍ കണ്വെന്ഷന് രൂപത വികാരി ജനറല്‍ മോണ്‍.വിന്‍സെന്റ് കെ പീറ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.