ലത്തീന്‍ ദിവ്യബലിക്ക് റോമന്‍ മിസാളിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി
മിസാളിന്‍റെ മൂന്നാം പതിപ്പ് സിസിബിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെരാവോ പ്രകാശനം ചെയ്തു.
സ്വന്തം ലേഖകന്‍
ഭൂവനേശ്വര്‍ : ലത്തീന്‍ ദിവ്യബലിക്കുപയോഗിക്കുന്ന റോമന്‍ മിസാളിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി സിസിബിഐ. ഒഡീഷയിലെ ഭൂവനേശ്വറില്‍ നടക്കുന്ന 36-ാമത് പ്ലീനറി സമ്മേളനത്തിലാണ് പുതിയ മിസാള്‍ പുറത്തിറക്കിയത്. മിസാളിന്‍റെ മൂന്നാം പതിപ്പ് സിസിബിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെരാവോ പ്രകാശനം ചെയ്തു.
സിസിബിഐ ഇതിന് മുമ്പ് 2010- ല്‍ റോമന്‍ മിസലിന്‍റെ അള്‍ത്താര പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. 2015ല്‍ പരിശുദ്ധ സിംഹസനം ഇന്ത്യന്‍ ലിറ്റര്‍ജിക്കല്‍ കലണ്ടറിന് അംഗീകാരം നല്‍കി, അടുത്തിടെ ഫ്രാന്‍സിസ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ച നവ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും തിരുനാളുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മിസാള്‍ ഒരുക്കിയിരിക്കുന്നത്.
പുതിയ പതിപ്പില്‍ അക്ഷരങ്ങളുടെ ഫോണ്ട് സൈസ് സാധാരണയിലും വലുപ്പത്തിലാണ് പ്രിന്‍റ് ചെയ്യ്തിട്ടുളളത്. മിസാല്‍ ഈടുനില്‍ക്കാന്‍ കണക്കിന് ഫിന്‍ലാന്‍റില്‍ നിന്ന് ഇറക്കുമതി ചെയ്യ്ത പ്രത്യേക പേപ്പറിലാണ് പ്രിന്‍റ് ചെയ്യ്തിരിക്കുത്.