ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം
ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം ഇങ്ങനെ

അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗത്തിന്റെ വീഡിയോ പ്രസിദ്ധീകരിച്ച് വത്തിക്കാന്‍ മാധ്യമ വിഭാഗം. ശരിയായ തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള കഴിവ് നേടാനും, ജീവിതത്തില്‍ ശരിയായ മാര്‍ഗ്ഗം തിരഞ്ഞെടുക്കാനും ക്രിസ്തുവില്‍നിന്നും സുവിശേഷത്തില്‍നിന്നും നമ്മെ അകറ്റുന്നവയെ ഉപേക്ഷിക്കാനും നമുക്ക് അറിവ് ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന സന്ദേശമുള്‍ക്കൊള്ളുന്ന പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം വ്യാഴാഴ്ചയാണ് പരസ്യപ്പെടുത്തിപ്പെട്ടത്.
ശരിയായ വിവേചനത്തിനു വേണ്ട പരിശീലനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിയും, ശരിയായ തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള കഴിവ് നേടാനും, ജീവിതത്തിന്റെ ശരിയായ മാര്‍ഗ്ഗം തിരഞ്ഞെടുക്കാനും ക്രിസ്തുവില്‍നിന്നും സുവിശേഷത്തില്‍നിന്നും നമ്മെ അകറ്റുന്നവയെ ഉപേക്ഷിക്കാനും നമുക്ക് കഴിവ് ലഭിക്കാനുമായി പ്രാര്‍ത്ഥിക്കാന്‍ ലിയോ പതിനാലാമന്‍ പാപ്പാ ആഹ്വാനം ചെയ്തു.
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് മുന്‍കാലങ്ങളിലേതിനേക്കാള്‍ കൂടുതലായി കാര്യങ്ങള്‍ ശരിയായി വിവേചിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തിലേക്കുകൂടിയാണ് ഈ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നത്.