സ്വന്തം ലേഖകൻ
കൊച്ചി: കേരളം ഉൾപ്പടെ നമ്മുടെ രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെയും, അവർക്ക് ജീവനു ഭീഷണിയുണ്ടാക്കുന്ന അവസ്ഥ ഒഴിവാക്കി, സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് KLCA കൊച്ചി രൂപത സായാഹ്ന സമരം നടത്തി.
തോപ്പുംപടി Our Lady of Miracle Church ൽ നിന്നാരംഭിച്ച പ്രതിഷേധ റാലി അവർ ലേഡീസ് കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ മോളി അലക്സ് ഉത്ഘാടനം ചെയ്തു. തോപ്പുംപടി KSEB ഓഫീസിനു സമീപം രൂപതാ പ്രസിഡന്റ് പൈലി ആലുങ്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സായാഹ്ന സമരം മുൻ മരട് നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി സുനില ഷെറി ഉത്ഘാടനം ചെയ്തു. രൂപതാ ഡയറക്ടർ ഫാ.ആന്റണി കുഴിവേലിൽ ആമുഖ പ്രസംഗം നടത്തി.
ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, സിന്ധു ജസ്റ്റസ്, സൂസൻ ജോസഫ്, മെററിൽഡാ ജോസഫ്, ജെസി ജെറോം ,സാബു കാനക്കാപ്പള്ളി, അലക്സാണ്ടർ ഷാജു, ലോറൻസ് ജോജൻ, പോൾ ബെന്നി, ജോഷി മുരിക്കശ്ശേരി, ജോൺസൺ പഴേരിക്കൽ, യേശുദാസ് അറക്കപ്പറമ്പു്, ആൽബി കല്ലുവീട്ടിൽ, എന്നിവർ പ്രസംഗിച്ചു. യൂണിറ്റു പ്രസിഡന്റുമാർ, ഭാരവാഹികൾ വനിതാ പ്രവർത്തകർ ഉൾപ്പടെ 132 പേർ പങ്കെടുത്തു.