Education

K.A.S (കേരളാ ഭരണ സര്‍വീസ്) വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചു; ഡിസംബര്‍ 4 വരെ അപേക്ഷിക്കാം

അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ്...

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : കേരളാ ഭരണ സര്‍വീസിലേക്കുള്ള ആദ്യ വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചു ഡിസംബര്‍ 4 വരെ അപേക്ഷിക്കാം കെ.എ.എസ്. ഒഫീസര്‍ (ജൂനിയര്‍ ടൈം സ്‌കേല്‍) ട്രെയിനീ സ്ട്രീം 1, സ്ട്രീം 2. സ്ട്രീം 3 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ്.

ആദ്യ ബാച്ച്‌ റാങ്ക്പട്ടിക 2020 നവംബര്‍ ഒന്നിനു തയ്യാറാകുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ ഒരു മാസത്തോളം സമയം നല്‍കും. പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയിലായിരിക്കും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് അറിയിക്കും.
പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പ്രാഥമിക പരീക്ഷയില്‍ ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങള്‍. മുഖ്യ പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്.

കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. 2019 ഡിസംബര്‍ നാലാം തീയതി വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. അപേക്ഷാ ഫീസ് ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. അതുപോലെ തൊഴിൽ വീഥിയും സന്ദർശിക്കാവുന്നതാണ് https://www.thozhilveedhi.com/2019/11/kas-kerala-administrative-service.html

കേരള ഗസറ്റഡ് റാങ്കിലേക്കുള്ള നിയമനങ്ങൾക്കായി KAS യോഗ്യത പരീക്ഷ; ഡിഗ്രി യോഗ്യതയുള്ളവർക്ക്‌ ലഭിക്കുന്ന മികച്ച അവസരം

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker