ദൈനംദിന ജീവിതത്തെ കുശാഗ്ര ബുദ്ധിയോടെ വിശകലനം ചെയ്താൽ നമ്മുടെ മാത്രമല്ല, മറ്റുള്ളവരുടെ ജീവിതത്തിലും “ത്രീ എച്ച് ഫോർമുല” ദർശിക്കാൻ കഴിയും. നമ്മുടെ വാക്കിലും, ചിന്തയിലും, പ്രവൃത്തിയിലും, കാഴ്ചപ്പാടിലും, സമീപനങ്ങളിലും, വിലയിരുത്തലുകളിലും പ്രസ്തുത ഫോർമുല ഒളിഞ്ഞും തെളിഞ്ഞും കാണാൻ കഴിയും. മനുഷ്യശരീരത്തിലെ 3 അവയവങ്ങളായ Head, Heart, Hand ഇവയെ നാം വാച്യാർത്ഥത്തിലുപരി വിശാലമായ ഒരു തലത്തിൽ നിന്ന് നോക്കി കാണാൻ ശ്രമിക്കുകയാണ്.
Head – ബുദ്ധിപരമായ (intelletual) സമീപനം. ബുദ്ധിയ്ക്കാണ് മുൻഗണന. അതിനാൽ മനുഷ്യപ്പറ്റിനും, ആർദ്രതയ്ക്കും, കരുണയ്ക്കും, സഹാനുഭൂതിയ്ക്കും പ്രസക്തി ഇല്ലാതെ വരുന്നു. വസ്തുതകളെയും, സാഹചര്യങ്ങളെയും, അനുഭവങ്ങളെയും, വ്യക്തികളെയും ബൗദ്ധികമായ തലത്തിൽ മാത്രം നോക്കി കണ്ട് വിലയിരുത്തുന്നു. ഉദാഹരണത്തിന് ഒരു ബൈക്ക് ആക്സിഡന്റ് നമ്മുടെ മുൻപിൽ വച്ച് നടന്നു. Head Level (ബുദ്ധി) വിശകലനം നടത്തും. അമിതവേഗത്തിലായിരുന്നു, തെറ്റായ വശത്തുകൂടിയാണ് വണ്ടി ഓടിച്ചത്. ഹെൽമറ്റ് തലയിലല്ലായിരുന്നു വച്ചിരുന്നത്, etc… സംഭവസ്ഥലത്ത് ഓടിയെത്തുന്നവരുടെ മുമ്പിൽ ഒരു ‘ആറന്മുള വള്ളം’ കളിയുടെ ദൃക്സാക്ഷിവിവരണം പോലെ വാചാലനാകും. വേണമെങ്കിൽ ചിത്രമെടുത്ത് ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചെന്നും വരാം.
എന്നാൽ, ഇവിടെ Heart Level പ്രക്രിയ നടക്കുന്നില്ല. തലപൊട്ടി, കാലൊടിഞ്ഞു, രക്തം വാർന്നൊഴുകുന്ന വ്യക്തിയെ കാണുന്നില്ല. അനുകമ്പയും, സഹാനുഭൂതിയും, കരുതലും, സംരക്ഷണവും ഒരുക്കുന്നില്ല. ഹൃദയം ഉണർന്നിരുന്നിരുന്നെങ്കിൽ അപകടത്തിൽപ്പെട്ട് കിടക്കുന്ന വ്യക്തിയുടെ പ്രാണന് മുൻതൂക്കം നൽകി, സഹായഹസ്തം നീട്ടുമായിരുന്നു.
Hands Level – പ്രവർത്തനത്തിലേക്ക് നമ്മെ നയിക്കുന്നതാണ്. വസ്തുതകൾ മനസ്സിലാക്കി, ഗൗരവപൂർണ്ണവും, ഉത്തരവാദിത്വപരവമായ തീരുമാനം കൈക്കൊള്ളുക മാത്രമല്ല മുൻഗണനാ ക്രമത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഉടനെ ആംബുലൻസിനെ വിളിക്കുന്നു, പോലീസിൽ വിവരമറിയിക്കുന്നു, വീണുകിടക്കുന്ന ആളിന്റെ ഫോണിൽ നിന്ന് ഏതാനും പേരെ വിളിച്ചറിയിക്കുന്നു, ആശുപത്രിയിൽ എത്തിക്കുന്നു, രക്തം നൽകുന്നു, etc… FB യിൽ പ്രസ്തുത വ്യക്തിയെ പ്രസിദ്ധപ്പെടുത്തുന്നു.
വരികൾക്കിടയിലൂടെ വായിച്ചെടുക്കുമ്പോൾ യഥാർത്ഥത്തിൽ “മൂന്ന് ഘട്ട”ങ്ങളും പരസ്പരം പൂരകമായി നടക്കണം. ബുദ്ധിപരമായ തലത്തിൽനിന്ന്, സഹാനുഭൂതിയിലേക്കും, സഹവർത്തിത്വത്തിലേയ്ക്കും, പ്രവർത്തനക്ഷമതയിലേക്കും ഇറങ്ങി ചെല്ലണം. അപ്പോഴാണ് നാം മനുഷ്യരാകുന്നതും, മനുഷ്യപ്പറ്റുള്ളവരാകുന്നതും. അപ്പോൾ ബൗദ്ധിക തലത്തിൽ നിന്ന് വൈകാരിക തലത്തിലേക്കും, പ്രവർത്തന മേഖലയിലേക്കും നാം ഇഴുകിച്ചേരണം.
ഇവിടെ അപകടത്തിൽപ്പെട്ട വ്യക്തി രക്തബന്ധത്തിലോ, കൂട്ടുകാരനോ ആകണമെന്നില്ല. ആവശ്യത്തിലിരിക്കുന്ന വ്യക്തിക്ക് അപ്പമാകാൻ, വസ്ത്രമാകാൻ, മരുന്നാകാൻ, കരുതലും കാവലുമാകാനുള്ള “പ്രതിബദ്ധത” മറക്കാതിരിക്കാം. ഇനി ഒരു വേള, ഇത്തരത്തിൽ അപകടത്തിൽപ്പെട്ട വ്യക്തി നാം തന്നെ ആണെങ്കിൽ നമ്മളും മുകളിൽ പറഞ്ഞ കാര്യങ്ങൾ, സഹായസഹകരണങ്ങൾ മറ്റുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുമല്ലോ?
നാം ഇന്ന് കമ്പ്യൂട്ടർ യുഗത്തിലാണ് ജീവിക്കുന്നത്; യന്ത്രമനുഷ്യരുടെ യുഗത്തിൽ. റോബോട്ട് (യന്ത്രമനുഷ്യൻ) Head Level തലത്തിലും, Head Level തലത്തിലും ഉണർന്ന് പ്രവർത്തിച്ചെന്നുവരാം. എന്നാൽ ഹൃദയം കൊണ്ട് ഹൃദയത്തെ തൊടുന്ന കാരുണ്യത്തിന്റെയും, സ്നേഹ സാന്ത്വന സൗഹൃദത്തിന്റെയും “ദ്രവീകരണ” ശക്തി പ്രകടിപ്പിക്കുന്നതിന് മനുഷ്യന് മാത്രമേ കഴിയൂ. മനുഷ്യൻ ഒറ്റപ്പെട്ട “ദ്വീപല്ല” എന്ന തിരിച്ചറിവ് ശക്തിപ്രാപിക്കണം. “കൊണ്ടും കൊടുത്തും” ജീവിതം ബന്ധങ്ങളുടെ ഊഷ്മളതയിൽ പ്രഫുല്ലമാകണം. അപ്പോഴാണ് ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ, ദൈവ മനുഷ്യനാകൂ.
“പരസുഖമേ സുഖമെനിക്ക് നിയതം, പരദുഃഖം ദുഃഖം (ഉള്ളൂർ)!!!
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.