EWS സംവരണ അട്ടിമറിക്കെതിരെ കൊച്ചി രൂപതാ കെ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ ആരംഭിച്ചു
മുന്നോക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത മൂലം സംവരണ അട്ടിമറി...
ജോസ് മാർട്ടിൻ
കൊച്ചി: മുന്നോക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത മൂലം കേരളത്തിൽ സംഭവിച്ചിരിക്കുന്ന സംവരണ അട്ടിമറിക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ നേതൃത്വത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ ആരംഭിച്ചു. കെ.ആർ.എൽ.സി.സി. സെക്രട്ടറി ജനറൽ ഫാ.തോമസ് തറയിൽ സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ ആകമാനം 27% മാത്രമുള്ള മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്കു വേണ്ടി നിലവിൽ അശാസ്ത്രീയമായി നൽകിയിട്ടുള്ള സംവരണം സർക്കാർ പുനഃപരിശോധിക്കണമെന്നും, ദളിത്-പിന്നോക്ക സമുദായത്തിൽപ്പെട്ടവർക്ക് അർഹമായ നീതി ലഭിക്കണമെന്നുമാണ് സിഗ്നേച്ചർ ക്യാമ്പയിനിലൂടെ ആവശ്യപ്പെടുന്നതെന്നും, പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയത് ദാരിദ്ര്യ നിർമ്മാർജ്ജന ലക്ഷ്യം വെച്ചുകൊണ്ടല്ലെന്നും, മറിച്ച് ഈ വിഭാഗങ്ങൾക്ക് അധികാര-ഉദ്ദ്യോഗസ്ഥ മേഖലകളിൽ പ്രാതിനിധ്യം ഉറപ്പാക്കുവാനാണെന്നും രൂപത പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ആന്റെണി ആൻസിൽ, രൂപതാ ജനറൽ സെക്രട്ടറി കാസി പൂപ്പന തുടങ്ങിയവർ സംസാരിച്ചു.