കര്‍ദിനാള്‍ ഫിലിപ് നേരി സിസിബിഐ പ്രസിഡന്‍റ്
ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ വൈസ് പ്രസിഡന്‍റായും റാഞ്ചി രൂപതയുടെ ആര്‍ച്ച് ബിഷപ്പ് വിന്‍സെന്‍റ് സെക്രട്ടി ജനറലായും തെരെഞ്ഞെടുക്കപെട്ടു.
സ്വന്തം ലേഖകന്‍
ഭുവനേശ്വര്‍ : കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്‍റായി കര്‍ദ്ദിനാള്‍ ഫിലിപ്പ് നേറി ഫെരാവോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ വൈസ് പ്രസിഡന്‍റായും റാഞ്ചി രൂപതയുടെ ആര്‍ച്ച് ബിഷപ്പ് വിന്‍സെന്‍റ് സെക്രട്ടി ജനറലായും തെരെഞ്ഞെടുക്കപെട്ടു.
ഒഡീഷയിലെ ഭുവനേശ്വറിലെ എക്സിംയം യൂണിവേഴ്സിറ്റിയില്‍ നടന്ന സിസിബിഐ യുടെ 36-ാമത് പ്ലീനറി അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
2019-ല്‍ ചെന്നൈയില്‍ നടന്ന 31-ാമത് പ്ലീനറി അസംബ്ലിയില്‍ലാണ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറോ ആദ്യമായി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നുടുന്നത് , തുടര്‍ന്ന് 2023ല്‍ ബാംഗ്ലൂരില്‍ നടന്ന 34-ാമത് പ്ലീനറി അസംബ്ലിയില്‍ അദ്ദേഹം രണ്ടാം തവണയും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞമാസം അദ്ദേഹം ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്‍റെ പ്രസിഡന്‍റായും തെരെഞ്ഞെടുക്കപെട്ടിരുന്നു. വത്തിക്കാനില്‍ ഡികാസ്റ്ററി ഫോര്‍ ഇവാഞ്ചലൈസേഷന്‍റെയും സിനഡിന്‍റെ സെക്രട്ടേറിയറ്റിന്‍റെയും അംഗം കൂടിയാണ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി