Vatican
ബിഷപ്പ് ടേണി നീലങ്കാവില്‍ ഫ്രാന്സിസ്പാപ്പയുമായി കൂടികാഴ്ച നടത്തി
ഇന്ന് (12-02-2025) പോള്‍ ആറാമന്‍ഹാളില്‍ നടന്ന പൊതുദര്‍ശന പരിപാടിക്കിടെയിാണ് പാപ്പയെ ടോണി പിതാവ് കണ്ടത്.

അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി: തേമാസ്ലീഹായുടെ ചരിത്രം പ്രതിപാതിക്കുന്ന ബുക്ക് പാപ്പക്ക് സമ്മാനിച്ച് തൃശൂര്‍ രൂപതയുടെ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍.
ഇന്ന് പോള്‍ ആറാമന്‍ഹാളില്‍ നടന്ന പൊതുദര്‍ശന പരിപാടിക്കിടെയിാണ് പാപ്പയെ ടോണി പിതാവ് കണ്ടത്. ഇന്ന് കൂടികാഴ്ചയില്‍ പങ്കെടുത്ത 7 പിതാക്കന്മാരില് 2-ായാണ് പാപ്പയുടെ അടുത്ത് പിതാവ് എത്തിയത്. പിതാവ് കൈയ്യില്‍ കരുതിയിരുന്ന തോമശ്ലീഹയുടെ പുസ്തകം നല്കി പാപ്പയുടെ അനുഗ്രഹം വാങ്ങിയാണ് മടങ്ങിയത്.
2024 ജൂലൈ 3 ന് ഇന്റെര്‍ നാഷണല്‍ പബ്ലിക്കേഷന്‍സായ പ്രീമൂസ് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ തോമാശ്ലീഹായുടെ ചരത്രമാണ് പിതാവ് പാപ്പക്ക് സമ്മാനിച്ചത്. ടോണി പിതാവിനൊപ്പം കത്തോലിക്കാ സഭയിലെ കാമറാ നണ് എന്നറിയപ്പെടുന്ന സിസ്റ്റര്‍ ലിസ്മിയും പാപ്പയെ കാണാനെത്തിയിരുന്നു.