Kerala

കൊല്ലം പള്ളിതോട്ടത്തെ കുരിശടി തകർത്ത നിലയിൽ

കഴിഞ്ഞദിവസം പുലർച്ചെയായിരിക്കാം കുരിശടി തകർത്തതെന്നാണ് കരുതപ്പെടുന്നത്

സ്വന്തം ലേഖകൻ

കൊല്ലം: പള്ളിത്തോട്ടം മേഖലയിലെ പോർട്ട് കൊല്ലം ഇടവകയിൽപ്പെട്ട ഏഴാം സ്ഥലം കുരിശടിയാണ് തകർക്കപ്പെട്ടിരിക്കുന്നത്. പുലർച്ചെ 5 മണിയോടെ കുരിശടിയിൽ പ്രാർത്ഥിക്കാൻ എത്തിയവരാണ് കുരിശടി തകർന്ന നിലയിൽ ആദ്യം കണ്ടത്. സാമൂഹ്യവിരുദ്ധരായിരിക്കും ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കുരിശടിയിൽ സ്ഥാപിച്ചിരുന്ന മരക്കുരിശ് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞനിലയിലും, ഔസേപ്പിതാവിന്റെ രൂപം തകർത്ത നിലയിലും, കുരിശടിയിൽ സൂക്ഷിച്ചിരുന്ന ബൈബിൾ, തിരി തെളിക്കുന്ന സ്റ്റാൻഡ് എന്നിവ കുരിശടിക്കു പുറകുവശത്തെ ചവറുകൂനയിൽ തള്ളുകയും ചെയ്തിരിക്കുകയാണ്. അതുപോലെ തന്നെ, കുരിശടിയുടെ മുന്നിൽ പുനരുദ്ധാരണത്തിനായി സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് സ്ഥാപിച്ച ബോർഡും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു.

കഴിഞ്ഞദിവസം പുലർച്ചെയായിരിക്കാം കുരിശടി തകർത്തതെന്നാണ് കരുതപ്പെടുന്നത്. മെയ് 1 കത്തോലിക്കാ സഭ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ ഔസേപ്പ്‌ പിതാവിന്റെ തിരുനാൾ കൂടി ആഘോഷിക്കുന്ന ഈ ദിനം തന്നെ വിശുദ്ധ ഔസേപ്പിതാവിന്റ രൂപം തകർത്തത്തിനു പിന്നിൽ യഥാർത്ഥ സാമൂഹ്യവിരുദ്ധർ മാത്രമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പള്ളിത്തോട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നേരായവിധം അന്വേഷണം നടത്തി ഉടനെത്തന്നെ പ്രതികളെ പിടികൂടിയില്ലാ എങ്കിൽ പ്രതിക്ഷേധപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രൂപതാധികാരികൾ അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker