പെസഹാ ആചരിച്ച് വിശ്വാസികള്‍; നാളെ രാവിലെ നെയ്യാറ്റിന്‍കര പട്ടണത്തില്‍ പരിഹാര ശ്ലീവാപാത
പെസഹാ ആചരിച്ച് വിശ്വാസികള്‍; നാളെ രാവിലെ നെയ്യാറ്റിന്‍കര പട്ടണത്തില്‍ പരിഹാര ശ്ലീവാപാത
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കുരിശുമരണത്തിന് മുമ്പ് ക്രിസ്തുനാഥന് ശിഷ്യന്മാരൊപ്പം അന്ത്യത്താഴം കഴിച്ച് പാദങ്ങള്‍ കഴുകി ചുംബിച്ചതിന്െ ഓര്‍മ്മയില്‍ ദേവാലയങ്ങളില്‍ പെസഹാ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശ്വാസികള്‍. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ ദേവാലയത്തില്‍ നടന്ന പാദക്ഷാളന ശുശ്രൂഷക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. എളിമയുടെ വലിയ സന്ദേശമാണ് പെസഹായിലൂടെ സമൂഹത്തിന് ക്രിസ്തുദേവന് നല്‍കിയതെന്ന് ബിഷപ്പ് പറഞ്ഞു.
പാര്ശ്വവല്ക്കരിക്കപ്പെട്ടവരെകൂടി കരുതുന്ന പുത്തന്‍ സംസ്കാരം സമൂഹത്തില്‍ വളര്‍ന്ന് വരണമെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഇടവക വികാരി മോണ്‍.വി.പി. ജോസ് സഹകാര്‍മ്മികത്വം വഹിച്ചു.
ദുഃഖവെള്ളിയാഴ്ചയായ നാളെ രാവിലെ നെയ്യാറ്റിന്‍കര പട്ടണത്തില്‍ നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തില്‍ പരിഹാരശ്ലീവാപാത നടക്കും. രാവിലെ 7.30-ന് വഴുതൂര്‍ കര്‍മ്മലമാതാ ദേവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന പരിഹാരശ്ലീവാപാത ആശുപത്രി ജംഗ്ഷന് അലുംമ്മൂട്, ബസ്റ്റാന്‍ഡ് കവല വഴി ദേവാലയത്തില്‍ സമാപിക്കും.
ശ്ലീവാപാതയില്‍ കെ.ആര്.എല്‍.സി.സി.യുടെ ബി.സി.സി. സെക്രട്ടറി ഡോ.ഗ്രിഗറി ആര്‍ബി വചന വിചിന്തനം നടത്തും. തുടർന്ന്, വൈകിട്ട് 3-ന് കുരിശാരാധാന.
ശനിയാഴ്ച വൈകിട്ട് 10.45 മുതല്‍ ഈസ്റ്റര്‍ പെസഹാ പ്രഘോഷണവും, ദീപാര്‍ച്ചനയും, വചന പ്രഘോഷണവും, ദിവ്യകാരുണ്യ സ്വീകരണവും നടക്കും.