Kerala

തിരുവനന്തപുരത്ത് ഫാമിലി എൻറിച്ച്മെന്റ് പ്രോഗ്രാം (FEP-2019)

ക്ലാസ്സുകളും പ്രോ-ലൈഫ് സമിതി രൂപീകരണവും, വോളന്റ്യേഴിസിന്‌ ഐ.ഡി. കാർഡ് വിതരണവും

ബ്ലെസൻ മാത്യു

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കുടുംബപ്രേഷിത ശുശ്രൂഷ കമ്മീഷൻ ഫാമിലി എൻറിച്ച്മെന്റ് പ്രോഗ്രാം (FEP-2019) സംഘടിപ്പിച്ചു. വിവിധ ക്ലാസ്സുകളും പ്രോ-ലൈഫ് സമിതി രൂപീകരണവും, വോളന്റ്യേഴിസിന്‌ ഐ.ഡി. കാർഡ് വിതരണവും നടത്തി.

ഈ പരിപാടിയിൽ “പ്രോ-ലൈഫിന് ഇന്നിന്റെ പ്രസക്തി” എന്ന വിഷയത്തിൽ കെ.സി.ബി.സി. പ്രോലൈഫ് സമിതി സ്റ്റേറ്റ് ആനിമേറ്റർ ശ്രീ.ജോർജ്ജ് എഫ്.സേവ്യർ ക്ളാസ്സ് നയിച്ചു. ജീവന്‌ വെല്ലുവിളി ഭ്രൂണഹത്യ മാത്രമല്ല ലഹരി, പാരിസ്ഥിതിക നശീകരണം, കീടനാശിനികളുടെ അമിതോപയോഗം, കുടുംബ ബന്ധങ്ങളിലെ വിള്ളലുകൾ, വർദ്ധിച്ച് വരുന്ന ആത്മഹത്യ പ്രവണത, ലൈംഗീക വിദ്യാഭസത്തിന്റെ കുറവ്, തുടങ്ങി കാലത്തിന്റെ മാറ്റങ്ങൾ ജീവന്‌ ഭീഷണിയാവുന്ന പുതിയ പുതിയ വെല്ലുവിളികൾ സമൂഹത്തിൽ ഉയർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“ഫാമിലി ഫോർ ക്രൈസ്റ്റ് എന്ത്? എങ്ങിനെ?” എന്ന വിഷയത്തിൽ കപ്പിൾ ഫോർ ക്രൈസ്റ്റ് തിരുവനന്തപുരം ചാപ്റ്ററിൽ സെർവന്റ് ലീഡർമാരയ ദമ്പതികൾ ശ്രീ.അനിൽ ജയിംസ്, ഡോ.ഹെലൻ എന്നിവർ സംസാരിച്ചു. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ദമ്പതികളുടെ കൂട്ടായ്മയാണ്‌ സി.എഫ്.സി. ദമ്പതികൾ കുടുംബമൊന്നായി ക്രിസ്തുവിന്‌ സമർപ്പിക്കപ്പെടുന്നു. അവരുടെ ജീവിതം ക്രിസ്തു കേന്ദ്രീകൃതമാകുന്നു ഒപ്പം മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കുന്നു. സി.എഫ്.സി. യിൽ അംഗങ്ങൾ ആയതിനു ശേഷം തങ്ങളുടെ കുടുംബത്തിനുണ്ടായ മാറ്റങ്ങളെ കുറിച്ചുള്ള അനുഭവസാക്ഷ്യം മുട്ടട ഇടവകയിലെ ശ്രീ.ഷീൻ & ഡാലിയ കുടുംബം, ശ്രീ.ജോൺ ബ്രിട്ടോ & ഷീലാ ബ്രിട്ടോ കുടുംബം, ശ്രീ.ജോർജ്ജ് ഏലിയാസ് & ലൂസി കുടുംബം, ശ്രീ.ലിയനാഡ് & സൂസൻ ലിയനാഡ് കുടുംബം, ശ്രീ.റെജി & ആര്യ കുടുംബം തുടങ്ങിയവർ തങ്ങളുടെ മക്കളോടൊപ്പം വേദിയിൽ വന്ന് അനുഭവം പങ്കുവച്ചത് ഹൃദ്യമായിരുന്നു. കൂടുതൽ ഇടവകകളിൽ ഫാമിലി ഫോർ ക്രൈസ്റ്റ് (കപ്പിൾ ഫോർ ക്രൈസ്റ്റ്) വ്യാപിപ്പിക്കാൻ ഈ ക്ളാസ്സും അനുഭവസാക്ഷ്യവും ഉപകരിക്കും.

കുടുംബങ്ങളുടെ വീണ്ടെടുപ്പിനായി ബി.സി.സി. യൂണിറ്റ് തലത്തിലും, ഇടവക തലത്തിലും, ഫെറോന തലത്തിലും, അതിരൂപത തലത്തിലും എന്തൊക്ക ചെയ്യാൻ സാധിക്കും എന്നതിനെ കുറിച്ചുള്ള കർമ്മപദ്ധതികൾ അതിരൂപത കുടുംബശുശ്രൂഷ ഡയറക്ടർ റവ.ഡോ.എ.ആർ.ജോൺ വിശദീകരിച്ചു.

കുടുംബശുശ്രൂഷയുടെ കാരുണ്യപദ്ധതികളായ കരുണാമയൻ, സാന്ത്വനം മംഗല്യം ഇന്നിവയെ കുറിച്ചുള്ള വിശദീകരണവും, ഇവ എപ്രകാരം ഇടവകതലത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കും എന്നതിനെ കുറിച്ചും വോളന്റിയരായ ശ്രീ.സതീഷ് ജി., ശ്രീമതി ആഗ്നസ്സ് ബാബു എന്നിവർ വിശദീകരിച്ചു.

തുടർന്ന്, അതിരൂപതയിൽ പ്രോ-ലൈഫ് സമിതി രൂപീകരിച്ചു. കെ.ആർ.എൽ.സി.സി.തലത്തിൽ തിരുവനന്തപുരം സോണലിൽ പ്രോ-ലൈഫ് പ്രവർത്തനങ്ങൾക്ക് കോ-ഓർഡിനേറ്ററായി ശ്രീ.ആന്റണി പത്രോസിനെയും, ദമ്പതികളുടെ ഗണത്തിൽ നിന്ന് ശ്രീ.റ്റി.ജോസഫ് ലോപസ്സ് – ഫിലോമിന ജോസഫ് ദമ്പതികളെയും തിരഞ്ഞെടുത്തു.

കുടുംബപ്രേഷിത ശുശ്രൂഷ പ്രവർത്തനങ്ങൾക്ക് ഊർജ്ജസ്വലതയോടെ സേവനം നൽകികൊണ്ടിരിക്കുന്ന 12 വോളന്റ്യേഴിസിന്‌ (ശ്രീമതി ആഗ്നസ്സ് ബാബു പേട്ട ഇടവക, ശ്രീ. ആന്റണി പത്രോസ്സ് വലിയവേളി ഇടവക, ശ്രീ. റ്റി ജോസഫ് ലോപസ്സ് വലിയവേളി ഇടവക, ശ്രീമതി ഫിലോമിന ജോസഫ് വലിയവേളി ഇടവക, ശ്രീ. റൂബൻസ് സ്റ്റീഫൻ വലിയവേളി ഇടവക, ശ്രീ. അലോഷ്യസ് ബാബു മുട്ടട ഇടവക, ശ്രീമതി ലിസ്സി ബാബു മുട്ടട ഇടവക, ശ്രീമതി ലൂസി ബാബു കൊച്ചുതുറ ഇടവക, ശ്രീമതി മേരികുട്ടി സൈമൻ നന്തൻകോട് ഇടവക, ശ്രീ. ബാബു ഫ്രാൻസിസ്സ് പാളയം ഇടവക, ശ്രീമതി മെനാൻസി സതീഷ് ആഴാകുളം ഇടവക, ശ്രീ. സതീഷ് ജി ആഴാകുളം ഇടവക) അതിരൂപതയുടെ വോളന്റിയർ ഐ.ഡി. കാർഡ് വിതരണം ചെയ്തു. ഒപ്പം ശുശ്രൂഷയിൽ വോളന്റിയറായി പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച 15 ഓളം പേരെ കുടുംബശുശ്രൂഷ അസി.ഡയറക്ടർ ഫാ.രജീഷ് രാജന്റെ സാന്നിദ്ധ്യത്തിൽ സ്വീകരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker