Public Opinion

ദേവാലയ ഗായകർക്ക് ഫ്രാൻസിസ് പാപ്പയുടെ താക്കീത്

ദേവാലയ ഗായകർക്ക് ഫ്രാൻസിസ് പാപ്പയുടെ താക്കീത്

ജോസ് മാർട്ടിൻ

ദേവാലയത്തിലെ പാട്ടുകാർ നായികാനായകന്മാരെ പോലെ ആകരുതെന്ന് ഓർമിപ്പിക്കുന്നു ഫ്രാൻസിസ് പാപ്പ. പരിശുദ്ധ പിതാവിന്‍റെ വാക്കുകളിലൂടെ ഒന്ന് പിന്നോട് സഞ്ചരിച്ചാൽ നമ്മൾ എത്തിനിൽക്കുന്നത് നമ്മുടെ പള്ളികളിലെ ഗായക സംഘങ്ങളിലാണ്.

എന്താണ് ഗായകസംഘം:

ആരാധനക്രമത്തിൽ സജീവപങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ ആരാധനക്രമ ഗാനങ്ങൾ ആലപിക്കുന്നതിന് നേതൃത്വം നൽകുന്ന സമൂഹമാണ് ഗായകസംഘം. ഗായകസംഘം സമൂഹത്തിൽ ആരാധനാപരമായ ഒരു ധർമമാണ് നിറവേറ്റണ്ടത്. ആരാധനക്രമ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗാനങ്ങൾ ആലപിക്കുകയും, ദൈവജനത്തെ ആലപിക്കാൻ സഹായിക്കുകയുമാണ് (ആരാധനാ ക്രമം പൊതു നിര്‍ദേശം നമ്പർ: 103)
ഇവരുടെ ദൗത്യം. ദൈവജനത്തിന് സജീവ പങ്കാളിത്തമാണ് ഗായകസംഘം ലക്ഷ്യം വയ്ക്കേണ്ടത്. അതിനാൽ തന്നെ, എല്ലാപേർക്കും അറിയാൻ സാധ്യതയുള്ള ഗാനങ്ങൾ ആലപിക്കുവാൻ ശ്രദ്ധിക്കുകയും വേണം.

നിർഭാഗ്യമെന്നു പറയട്ടെ നമ്മുടെ ഗായകസംഘങ്ങൾ തങ്ങളുടെ മികവ് തെളിയിക്കാനുള്ള ഒരു വേദിയായാണ് ദേവാലയത്തിലെ ഗാനാലാപനത്തെ കാണുന്നത് എന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല. വിശുദ്ധ കുർബാന പുസ്തകത്തിൽ /ആരാധനാ ക്രമത്തില്‍ ഉൾപ്പെടുത്തിയിട്ടുള്ള ഗാനങ്ങൾ, പൊതുവായി അഗീകരിച്ച രീതിയില്‍ ആലപിക്കുകയും, ദൈവജനത്തിന്‍റെ സമ്പൂർണ പങ്കാളിത്തം ഉറപ്പാക്കുകയും വേണം. ഉൾപ്പെടുത്തിയിട്ടുള്ള പല ഗാനങ്ങളും പൊതു ആലാപന രീതിയിൽ നിന്നും വ്യത്യസ്തമായി അവരുടേതായ രീതിയിൽ ആലപിക്കുകയുമാണ് പലപ്പോഴും സംഭവിക്കുന്നത്. എന്തിനേറെ, പലപ്പോഴും വരികളിൽ തന്നെ വ്യത്യാസം വരുത്തും. അതുകൊണ്ട് തന്നെ, പലപ്പോഴും ഇത് ദൈവജനത്തിനു ഏറ്റു പാടാന്‍ കഴിയാതെ വരുന്നു.

പുരോഹിതനും ദൈവജനവും ഒരുപോലെ ചൊല്ലേണ്ട / ആലപിക്കണ്ട പല പ്രാര്‍ത്ഥനകളും ഗാനരൂപത്തിൽ ആലപിക്കുമ്പോൾ (ഉദാ : വിശ്വാസപ്രമാണം) ഗായകസംഘം യുക്മ ഗാനമായാണ് ആലപിക്കുന്നത്. ഇതിൽ ഏത് ആണ് ദൈവജനം ഏറ്റു പാടേണ്ടതെന്നുള്ള സംശയത്തിൽ ദൈവജനം നിശബ്ദമായി നിൽക്കുന്നത് നമ്മുടെ പള്ളികളിലെ ഒരു സ്ഥിരം കാഴ്ചയാണ്.

സ്ഥാപക വചനത്തിന്‍റെ സമയത്ത്, ആരാധനക്രമ പ്രാര്‍ത്ഥനയുടെ സമയത്ത്, നിശബ്ദതയുടെ സമയത്തുള്ള സംഗീത ഉപകരണങ്ങളുടെ പ്രകടനം ഒഴിവാക്കണം.
കര്‍മ്മങ്ങള്‍ക്ക് അകമ്പടി സേവിക്കുന്ന ഗാനങ്ങള്‍ അതാത് കര്‍മ്മങ്ങള്‍ അവസാനിച്ചാലും, ഗാനങ്ങള്‍ തീരാന്‍ വേണ്ടി പുരോഹിതന്‍ കാത്തു നില്‍ക്കുന്ന രീതി ഒഴിവാക്കണം.

ആരാധനാ ക്രമ ഗാനങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകളും അര്‍ഥങ്ങളും ദൈവ വചനത്തിനു അനുസൃതമായിരിക്കണം എന്നാല്‍, പല പള്ളികളിലും ക്രിസ്തുവിന്റെ തിരുശരീരം ഉയര്‍ത്തുമ്പോള്‍ (final doxology) ആലപിക്കുന്ന ഗാനങ്ങളിലെ വരികൾ ക്രിസ്തീയമാണോ എന്ന് സംശയം തോന്നിപ്പോകും.

ആരാധനാക്രമ ഗാനങ്ങള്‍ ആലപിക്കുവാന്‍ ദൈവജനത്തിന് കൂടി പങ്കാളിത്വം നല്‍കുന്ന രീതിയില്‍ പാടാന്‍ എല്ലാ ഗായകസംഘങ്ങൾക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Show More

16 Comments

  1. The worst part of all ..Some people wanted to sing till they are 80 or bed ridden will not allow others to give a chance to sing many little kids sing very well and though their official rythom may not be perfect it’s so DIVINE to listen . Another negative impact is due to extra 20thousand waatts Sound system all around the church which gives headache and the so called sound system engineers are not happy to reduce the volume even though we tell them it gives headache. Pope ahpud strictly send a message to control artificial sound increase that creates sound pollution even the neighbours around the church.

  2. Not only that…. ‘singing’ nonsense songs, uttering suffocating tunes, using diasfull of gadgets, entangled electric wires, sound testing ‘hallo hallo’, blinking on power faults, lusting postures etc etc etc also to be controlled.

  3. Absolutely right. In my parish, Dubai St. Mary’s church we are became victims of our choir group. especially in the masses during Christmas and Easter church is hijacked by this group especially revealing and see through dress as well as misusing the sanctity. Even the priests found helpless.

  4. The liturgy is celebrated as a community of believers, including singing. The lyrics should inspire piety, the words and melody should not connote secular images or cinema themes or scenes, we do not sing songs, we sing hymns, not just the choir, but the whole community, even if the singing is not perfect, God listens to all those who call on him. When we celebrate liturgy, we not have to install huge speakers and blast the neighborhood, let the decibels be at ordinary hearing level within the perimeters of the Church. Our is not sleeping or a deaf God. We do not perform, we participate.

  5. Paattukal ellaavarum padikkanamengil puthiya paattukalanel veendum veendjm paadande. Allaathe oru paattum padichondalla aarum janikkunnath.

    1. For a long time whatever was in my mind is well said by Pope Francis who is the Pappa of common people…It is actually a competition in the present church by the choir…in fact more often a competition by the members of the choir … its not the traditional church choir in Angelic Voice….but imitating film song pattern losing its ‘ bhakti or piety’. the hymns n songs should be sung along with participants of Mass…to have wholehearted involvement…..
      Hope and pray the priests should take interest in rectifying the defect .. Korona Mascarenhas

  6. For a long time whatever was in my mind is well said by Pope Francis who is the Pappa of common people…It is actually a competition in the present church by the choir…in fact more often a competition by the members of the choir … its not the traditional church choir in Angelic Voice….but imitating film song pattern losing its ‘ bhakti or piety’. the hymns n songs should be sung along with participants of Mass…to have wholehearted involvement…..
    Hope and pray the priests should take interest in rectifying the defect .. Korona Mascarenhas

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker