Vatican

ഫ്രാന്‍സിസ് പാപ്പായുടെ യുഎഇ സന്ദര്‍ശനത്തിന് തുടക്കമായി: പരിപാടികൾ ഇങ്ങനെ

ഫ്രാന്‍സിസ് പാപ്പായുടെ യുഎഇ സന്ദര്‍ശനത്തിന് തുടക്കമായി: പരിപാടികൾ ഇങ്ങനെ

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ഫെബ്രുവരി 3 ഞായറാഴ്ച തുടങ്ങി 5 ചൊവ്വാഴ്ചവരെ നീളുന്ന 27-Ɔമത് അപ്പസ്തോലിക യാത്രയ്ക്കാണ് തുടക്കമായത്. വത്തിക്കാനില്‍ ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ പതിവുള്ള ത്രികാലപ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ച ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പ്രാര്‍ത്ഥിച്ച്, സന്ദേശം നല്കിയ ശേഷമാണ് മൂന്നു ദിവസം നീളുന്ന യുഎഇ അപ്പോസ്തോലിക യാത്രയ്ക്കായി പാപ്പാ പുറപ്പെട്ടത്.

“ദൈവമേ, എന്നെ അങ്ങേ സമാധാനത്തിന്‍റെ ദൂതനാക്കണമേ,” എന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനയാണ് തെക്കന്‍ അറേബ്യന്‍ രാജ്യത്തേയ്ക്കുള്ള യാത്രയുടെ ആപ്തവാക്യം. എമിറേറ്റ് രാജ്യങ്ങളിലേയ്ക്കുള്ള പത്രോസിന്‍റെ പിന്‍ഗാമിയുടെ പ്രഥമ സന്ദര്‍ശനമാണിത് എന്നതാണ് വലിയ പ്രത്യേകത.

യാത്രയുടെ ആരംഭം : നിശ്ചിത സമയത്തില്‍നിന്നും 30 മിനിറ്റു വൈകി, മദ്ധാഹ്നം 1.27-ന് പാപ്പായുടെ വിമാനം ഫുമിചീനോ വിമാനത്താവളത്തിൽ നിന്ന് തെക്കന്‍ അറേബ്യന്‍ രാജ്യമായ യുഎഇ-യുടെ തലസ്ഥാനനഗരമായ അബുദാബി ലക്ഷ്യമാക്കി യാത്രതിരിച്ചു.

അബുദാബിയിൽ : ഇറ്റലി, മാള്‍ട്ട, ഗ്രീസ്, ഈജിപ്ത്, സൗദി അറേബ്യ, ബഹറീന്‍ എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികള്‍ കടന്ന് 6 മണിക്കൂര്‍ പറന്ന പാപ്പാ, ഞായറാഴ്ച യുഎഇ-യിലെ സമയം രാത്രി 10.15-ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിച്ചേർന്നു. തുടർന്ന്, യുഎഇ-യുടെ രാജാവ്, മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍റെ നേതൃത്വൽ വിമാനത്താവളത്തിലെ ഔപചാരിക സ്വീകരണം. അവിടെനിന്നും, കാറില്‍ 28 കി.മീ. അകലെയായി അബുദാബി നഗരമദ്ധ്യത്തിലെ അല്‍ മുഷ്റീഫ് കൊട്ടാരത്തില്‍ വിശ്രമം.

ഫെബ്രുവരി 4 ‍തിങ്കളാഴ്ച : അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ പാപ്പായ്ക്ക് ഔദ്യോഗിക സ്വീകരണവും, തുടർന്ന് യുഎഇ-യുടെ രാജാവ്, മുഹമ്മദ് ബിന്‍ സായദ് ആല്‍-നഹ്യാനുമായി കൂടിക്കാഴ്ചയും.

വൈകുന്നേരം 5 മണിക്ക്
രാജ്യത്തെ സമുന്ന മതനേതാക്കളായ മുസ്ലിം കൗണ്‍സിലിലെ മൂപ്പന്മാരുമായി അബുദാബിയില്‍ ഷെയിക് ഷായെദിന്‍റെ പേരിലുള്ള വലിയ പള്ളിയില്‍ കൂടിക്കാഴ്ച നടത്തും.

വൈകുന്നേരം 6.10-ന് യുഎഇ-യുടെ രാഷ്ട്രപിതാവായ ഷെയിക് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ സ്മരണാര്‍ത്ഥം നടത്തപ്പെടുന്ന രാജ്യാന്തര മതാന്തര സംവാദ സംഗമത്തില്‍ പാപ്പായുടെ പ്രഭാഷണം.

ഫെബ്രുവരി 5 ‍ചൊവ്വാഴ്ച : രാവിലെ 9.15-ന് പാപ്പാ അബുദാബിയില്‍ അല്‍-മുഷ്രീഫിലുള്ള വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ഭദ്രാസനദേവാലയത്തിൽ സ്വകാര്യസന്ദര്‍ശനം നടത്തും. തുടര്‍ന്ന് 10.30-ന് അബുദാബി നഗരത്തിന്‍റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന
സയിദ് സ്പോര്‍ട്സ് സിറ്റിയില്‍ (Zayed Sports City) സമൂഹദിവ്യബലി അര്‍പ്പിക്കും.

മടക്കയാത്ര : ദിവ്യബലിക്കുശേഷം മദ്ധ്യാഹ്നം 12.40-ന് കാറില്‍ വിമാനത്താവളത്തില്‍ എത്തുന്ന പാപ്പായ്ക്ക് യുഎഇ-യുടെ പ്രസിഡന്‍റ് ഖലീഫബീന്‍ സയിദ് അല്‍-നഹ്യാന്‍റെ നേതൃത്വത്തിലുള്ള ഔദ്യോഗിക യാത്രയയപ്പ്. തുടർന്ന്, കൃത്യം 1 മണിക്ക് പാപ്പാ റോമിലേയ്ക്കുള്ള മടക്കയാത്ര ആരംഭിക്കും. ഇറ്റാലിയില്‍ സമയം വൈകുന്നേരം 5 മണിക്ക് റോമിലെ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേരും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker